കുവൈത്തില്‍ \'വീട്ടുവേലക്കാര്‍\' ഇനിമുതല്‍ \'വീട്ട്‌സഹായികള്‍\'

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളില്‍ വലിയൊരു വിഭാഗം വരുന്ന \'വീട്ടുവേലക്കാ\'രുടെ രേഖകളില്‍ മാറ്റം വരുത്തി \'വീട്ട് സഹായികള്‍\' എന്നാക്കാന്‍ ക്യാബിനറ്റ് തീരുമാനിച്ചു. ഇതനുസരിച്ച് രാജ്യത്ത് നിലവിലുള്ളവരുടെയും പുതിയതായി റിക്രൂട്ട് ചെയ്യുന്നവരുടെയും രേഖകളില്‍ ഇനിമുതല്‍ \'വീട്ട്‌സഹായികള്‍\' എന്നായിരിക്കും. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നില്‍ വീട്ടുവേലക്കാര്‍ എന്ന പദവി തരംതാഴ്ന്നതാണെന്നതിനാലാണ് ഇത്രയും വലിയൊരു വിഭാഗം വിദേശ തൊഴിലാളികളെ \'വീട്ട് സഹായികള്‍\' എന്ന നിലവാരത്തില്‍ നാമകരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി 6,80,000 പേര്‍ വീട്ടുസഹായികളായി നിലവില്‍ കുവൈത്തിലുണ്ട്. അതായത് ഒരു സ്വദേശി കുടുംബത്തിന് രണ്ട് വീട്ട്‌സഹായികള്‍ എന്ന നിരക്കില്‍. ഇവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികളാണ് സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ള ഗാര്‍ഹിക തൊഴില്‍ നിയമം പാലിക്കാതെ ഒരു വിഭാഗം സ്‌പോണ്‍സര്‍മാര്‍ വിദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും ചൂഷണത്തിന് വിധേയരാക്കുകയും ചെയ്തു. അന്താരാഷ്ട്ര തൊഴില്‍സംഘടനകള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഭേദപ്പെട്ട ജീവിതസാഹചര്യം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
https://www.facebook.com/Malayalivartha