Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മിസ് മലയാളി വേള്‍ഡ് വൈഡ് കിക്കോഫ് ഗംഭീരമായി

04 JUNE 2013 04:06 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗത്ത് ഈസ്റ്റ് റീജിയണ്‍ മിസ് മലയാളി വേള്‍ഡ് വൈഡ് മത്സരങ്ങളുടെ ഫണ്ട് റൈസിങ് കിക്കോഫും, റീഓര്‍ഗനൈസ് ചെയ്യപ്പെട്ട ഡി.എഫ്.ഡബ്ലു പ്രൊവിന്‍സിന്റെ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ കര്‍മ്മവും സംയുക്തമായി ഗാര്‍ലന്‍ഡിലുള്ള എം.ജി.എം ഓഡിറ്റോറിയത്തില്‍ മെയ് 27ന് നിറഞ്ഞ സദസ്സില്‍ അരങ്ങേറി. സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരും, ഡബ്ല്യു.എം.സി നേതാക്കളും വൈദീക ശ്രേഷ്ഠരും ഈ നവ്യ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.

ഡാലസ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിലെ വികാരി ഫാ. സി.ജി തോമസിന്റെ പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ യോഗത്തില്‍ ഫാ. കച്ചിറമറ്റത്തിന്റെ ഈശ്വരഗാനം ആത്മീയാന്തരീക്ഷം സംജാതമാക്കി. ഡബ്ല്യു.എം.സി അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസ് വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഡബ്ലു.എം.സിയുടെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും പ്രവാസികളും സംഘടനയും സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു.

റീജിയണ്‍ വൈസ് പ്രസിഡന്റ് ഓഫ് ഓര്‍ഗനൈസിംഗ് പി.സി. മാത്യു സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംഘടനാ പ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവര്‍ക്ക് നന്മയുണ്ടാകണമെന്നുള്ള ആഗ്രഹത്തോടെയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്നും കുറ്റങ്ങളും കുറവുകളും മാത്രം നോക്കി വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നതിനു പകരം നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഈശ്വരന്‍ ആഗ്രഹിക്കുന്ന നിലയിലേക്ക് സംഘടനയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് എല്ലാവരും മാനസീക പ്രചോദനം നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മിസ് മലയാളി വേള്‍ഡ് വൈഡ് സൗത്ത് ഈസ്റ്റ് റീജിയണല്‍ മത്സരങ്ങള്‍ നവംബര്‍ 16ന് നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡോ. ജോര്‍ജ്ജ് കാക്കനാട്ട് കിക്ക് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ഇത് വെറുമൊരു സൗന്ദര്യ മത്സരം അല്ല, നല്ല കഴിവുകളുള്ള ഒരു മലയാളി പെണ്‍കുട്ടിയെ കണ്ടെത്തുകയാണ് ഇതില്‍ക്കൂടെ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന വേള്‍ഡ് മലയാളി സെന്ററിനുവേണ്ടി ഡബ്ലു.എം.സി ഗ്ലോബല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2013 ഡിസംബര്‍ 28ന് കേരളത്തില്‍ വച്ചായിരിക്കും മിസ് വേള്‍ഡ് വൈഡ് മത്സരങ്ങളുടെ ഫിനാലെ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തില്‍ തുടങ്ങുന്ന വേള്‍ഡ് മലയാളി സെന്റര്‍ പ്രവാസികളായ എല്ലാ മലയാളികള്‍ക്കും ഉപകാരപ്രദമായി പ്രവര്‍ത്തിക്കുമെന്നും, മലയാളി പൈതൃകം വിളിച്ചറിയിക്കുന്ന ഒരു മ്യൂസിയവും അതിലുണ്ടായിരിക്കുമെന്നും മിസ് മലയാളി വേള്‍ഡ് വൈഡ് മത്സരങ്ങളുടെ കോചെയര്‍മാന്‍ കൂടിയായ ഡോ. കാക്കനാട്ട് അറിയിച്ചു.

അഡ്വൈസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ഏലിക്കുട്ടി ഫ്രാന്‍സിസ്, ചെയര്‍മാന്‍ സുജന്‍ കാക്കനാട്ട്, പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി സുജിത് തങ്കപ്പന്‍ , ട്രഷറര്‍ ജൂഡ് കട്ടപ്പുറം എന്നിവര്‍ ഡബ്ലു.എം.സി ഡി.എഫ്.ഡബ്ലു പ്രീസിങ്റ്റിന്റെ ഭാരവാഹികളായി സത്യപ്രതിജ്ഞ ചെയ്തു. ഡബ്ല്യു.എം.സി അമേരിക്ക റീജിയണ്‍ ഇലക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്‌സാണ്ടര്‍ എല്ലാവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

റവ:ഫാ. ഷാജി തോമസ്, റവ:ഫാ. സാം മാത്യു, റവ:ഫാ. ജോര്‍ജ്ജ് ജേക്കബ്, റവ:ഫാ. ഒ.സി കുര്യന്‍ , ഡബ്ലു.എം.സി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ പ്രമോദ് നായര്‍ , ലാനാ നാഷണല്‍ ട്രഷറര്‍ ജോസ് ഓച്ചാലില്‍ , പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ജോസഫ് ചാണ്ടി, ചെറിയാന്‍ അലക്‌സാണ്ടര്‍ , ഫിലിപ്പ് തോമസ് എന്നിവര്‍ കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്ത് അനുമോദനങ്ങള്‍ അറിയിച്ചു. ഡബ്ലു.എം.സി ഡാലസ് പ്രൊവിന്‍സ് ചെയര്‍മാന്‍ ഫിലിപ്പ് ശാമുവേല്‍ , പ്രസിഡന്റ് വര്‍ഗീസ് മാത്യു, സെക്രട്ടറി വികാസ് നെടുമ്പള്ളില്‍ , നോര്‍ത്ത് ടെക്‌സസ് വൈസ് പ്രസിഡന്റ് നിബു, അനില്‍ മാത്യു ഫിലിപ്പോസ് തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രശ്മി വികാസ് എംസിയായി പ്രവര്‍ത്തിച്ചു. ഡോ. റോയി ചെറിയാന്‍ വൈസ് പ്രസിഡന്റ് കൊമേരിക്ക ബാങ്ക് പ്രധാന സ്‌പോണ്‍സറും ഹൊറൈസണ്‍ ട്രാവല്‍സ് ഗോള്‍ഡ് സ്‌പോണ്‍സറുമായിരുന്നു.

മൂവാറ്റുപുഴ എയിഞ്ചല്‍ വോയിസിന്റെ ഗാനമേളയും മിമിക്‌സ് പരേഡും പ്ലേനോയിലുള്ള ബ്ലാക്ക് പെപ്പര്‍ ഇന്‍ഡ്യന്‍ റെസ്‌റ്റോറന്റില്‍ നിന്നുള്ള അത്താഴവിരുന്നും ആകര്‍ഷകങ്ങളായി. റീജിയണ്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ കൃതജ്ഞതയോടുകൂടി യോഗം അവസാനിച്ചു.

വാര്‍ത്ത അയച്ചത് : മാത്യു മൂലേച്ചേരില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends