Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?

വിമാനത്തിന്റെ ശുചിമുറി ചവിട്ടി തകര്‍ത്തു...! മാജിക് മഷ്‌റൂമിന്റെ ലഹരിയിൽ മതിമറന്നാടി നിലവിളി, വിമാനത്തിനുളളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം, ലഹരിയിൽ അക്രമാസക്തനായ യാത്രക്കാരൻ ജീവനക്കാരിയെ കയറിപ്പിടിച്ചതോടെ മറ്റ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് സീറ്റില്‍ ബന്ധിച്ചു

11 OCTOBER 2022 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

വിമാനത്തിൽ ചിലർ യാത്രക്കാക്ക് ബുദ്ധിമൂട്ടാക്കുന്ന രീതിയിൽ പെരുമാറുന്ന സംഭവങ്ങൾ വാർത്തയാകാറുണ്ട്. മദ്യപിച്ച് ബഹളം വയ്ക്കുന്നതടക്കം നിരവധി സംഭവങ്ങൾ ഉണ്ടായട്ടുണ്ട്. എന്നാൽ വിമാനത്തിൽ മയക്കുമരുന്ന് കഴിച്ച്‌ അതിക്രമം കാണിച്ച് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ് ഒരു യാത്രക്കാരൻ. വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും ഇയാൾ ആക്രമിക്കാനും ശ്രമിച്ചിരുന്നു.

അമേരിക്കയിലെ വാഷിംഗ്ടണിൽ യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിനുള്ളിലാണ് സംഭവം. ചെറൂയ് സെവില്ല എന്നയാളാണ് ലഹരി ഉപയോഗിച്ച്‌ അക്രമാസക്തനായത്. വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സെവില്ല അക്രമകാരിയായത്.ആദ്യം വിമാനത്തിനുള്ളിലെ ശുചിമുറി ഇയാൾ ചവിട്ടി തകർത്തു. ഇതിന് ശേഷം വിമാനത്തിനുളളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി.

മറ്റ് യാത്രക്കാരുടെ അടുത്ത് പോയി അവരെ ബുദ്ധിമുട്ടിച്ചതായും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.വിമാനത്തിലെ ജീവനക്കാർ ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന സൈലോസിബിനാണ് ഇയാൾ ഉപയോഗിച്ചതെന്നാണ് വിവരം.ഇതിനിടെ വിമാനത്തിലെ ഒരു ജീവനക്കാരിയെ കയറിപ്പിടിക്കുകയും ചെയ്തു. ഇതോടെ മറ്റ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ സീറ്റിൽ ബന്ധിക്കുകയായിരുന്നു. പിന്നീട് യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

വിമാനത്തിൽ കിടന്ന് സെവില്ല അശ്ലീല സംഭാഷണങ്ങൾ നടത്തിയെന്നും, ഉച്ചത്തിൽ കിടന്ന് അലറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോടതിയിൽ ഹാജരായപ്പോൾ ഇയാൾ താൻ ചെയ്ത കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് മുൻപായി സൈലോസിബിൻ കഴിച്ചിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. കുറ്റം ഏൽക്കുന്നുവെന്നും, ചെയ്ത തെറ്റിന് ക്ഷമ പറയുന്നുവെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. നിലവിൽ ഇയാളെ സ്വന്തം ജാമ്യത്തിൽ കോടതി വിട്ടയച്ചു.

അതേസമയം, അടിവസ്ത്രം അഴിച്ച് ഒരു യുവതി പറക്കുന്ന വിമാനത്തിന്റ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചതും അതിന് ശേഷം സംഭവിച്ചതുമായ കാര്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അടിവസ്ത്രം അഴിച്ച് കോക്പിറ്റിലേക്ക് കേറാൻ ശ്രമിച്ച സ്ത്രീയെ ഒരു ഒബ്രിയൻ എന്ന യുവാവ് തടഞ്ഞുവയ്ക്കുകയാണ് ചെയ്തത്. രണ്ടുതവണ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരിയെ തടഞ്ഞുനിർത്തിയ ഇയാൾക്ക് ഹീറോ പരിവേഷവും ലഭിച്ചു.

ഫിലിപ്പ് ഒബ്രിയാൻ, 35, സൈപ്രസിലെ ലാർനാക്കയിൽ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്ക് തന്റെ കുടുംബത്തോടൊപ്പം ജെറ്റ് 2 ഫ്‌ലൈറ്റിൽ യാത്ര ചെയ്യവേ, 30 വയസ്സുള്ള ഒരു സ്ത്രീ ടേക്ക് ഓഫ് കഴിഞ്ഞ് കുറച്ച് സമയത്തിനുള്ളിൽ അടിവസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടക്കുകയായിരുന്നു.

അള്ളാഹു അക്ബർ എന്ന് വിളിച്ചുകൊണ്ടാണ് ഈ സ്ത്രീ കോക്പിറ്റിലേക്ക് കടന്നുകയറാൻ ശ്രമിച്ചത്. എന്നാൽ യുവാവ് ബലപ്രയോഗത്തിലൂടെ സ്ത്രീയെ തടയുകയായിരുന്നു. തന്റെ മാതാപിതാക്കൾ ഭീകര സംഘടനയായ ഐഎസിലെ അംഗങ്ങളാണെന്നും സ്ത്രീ അവകാശപ്പെട്ടു. ജീവനക്കാർക്ക് സ്ത്രീയെ നിയന്ത്രിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന്, വിമാനം പാരീസിലേക്ക് വഴിതിരിച്ചുവിട്ടപ്പോൾ അവരെ ഒരു കസേരയിൽ സുരക്ഷിതമാക്കാൻ സഹായിക്കാൻ ഒബ്രിയൻ രംഗത്തെത്തുകയയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....  (5 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ കബഡിയിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ​ഗംഭീര തുടക്കം  (22 minutes ago)

സംസ്ഥാനത്ത് മഴ തുടരും.  (37 minutes ago)

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (8 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (8 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (8 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (8 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (8 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (9 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (9 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (9 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (9 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (9 hours ago)

Malayali Vartha Recommends