Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

യെസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ: ഗാനഗന്ധര്‍വ്വന്റെ സംഗീതസന്ധ്യ

15 JANUARY 2014 03:30 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ


 സംഗീതലോകത്തെ അമ്പതാണ്ട് ആഘോഷമാക്കി ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ. കെ. ജെ യേശുദാസ് അമേരിക്കയില്‍ സംഗീതനിശയൊരുക്കുന്നു. യെസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ എന്ന പേരില്‍ നടത്തുന്ന പരിപാടി മെയ് രണ്ടാം തീയതി മുതല്‍ 31 വരെ യുഎസിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ അരങ്ങേറും. യേശുദാസിനൊപ്പം മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ്, പ്രശസ്ത ഗായിക ശ്വേത മോഹന്‍ എന്നിവരും പങ്കെടുക്കും. ഹെഡ്ജ് ബ്രോക്കറേജാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.

എഴുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച യേശുദാസിന്റെ സംഗീതപരിപാടി ഏറെ നാളുകള്‍ക്കു ശേഷമാണ് അമേരിക്കയില്‍ അരങ്ങേറുന്നത്. അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. യേശുദാസിന്റെ സംഗീതജീവിതം ഒരു സിനിമാകഥ പോലെയായിരുന്നു. സംഗീത പഠനം കഴിഞ്ഞയുടന്‍ 'നല്ലതങ്ക' എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു.

1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യഗാനം റിക്കോഡ് ചെയ്തത്. കെ.എസ്. ആന്റണി എന്ന സംവിധായകന്‍ തന്റെ 'കാല്‍പ്പാടുകള്‍' എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീതലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയില്‍ പിന്നീടുകണ്ടത് യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്.

യേശുദാസിന്റെയും പ്രഭാ യേശുദാസിന്റെയും മകനായി ജനിച്ച വിജയ് യേശുദാസ് പിതാവിന്റെ വഴിയിലൂടെ തന്നെ പ്രശസ്തിയിലേക്കുയര്‍ന്നു. വിജയും ഈ സംഗീതപരിപാടിയില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. 1987ല്‍ 'ഇടനാഴിയില്‍ ഒരു കാലൊച്ച' എന്ന സിനിമയ്ക്കു വേണ്ടി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതത്തില്‍ രണ്ടു വരികള്‍ റെക്കോര്‍ഡ് ചെയ്തു. 'കരാഗ്രെ വസതേ ലക്ഷ്മീ' പാടിയപ്പോള്‍ വിജയ് യേശുദാസിനു എട്ടു വയസ്സ്. നീണ്ട 13 വര്‍ഷത്തിനു ശേഷമാണു ആ ശബ്ദം മലയാളികള്‍ വീണ്ടും കേട്ടത്. 1999ല്‍ 'മില്ലേനിയം സ്റ്റാര്‍സ്' എന്ന ചിത്രത്തിനു വേണ്ടി വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിനും ഹരിഹരനും ഒപ്പം ആയിരുന്നു ആ തിരിച്ചു വരവ്. 2000 ല്‍ ആണു ചിത്രം റിലീസ് ആയത്. 'ശ്രാവണ്‍ ഗംഗേ...സംഗീത ഗംഗേ', 'ഓ മുംബൈ പ്യാരീ മുംബൈ' എന്നീ രണ്ടു പാട്ടുകള്‍. ഒരു യുവഗായകനു ഇതിലും നല്ല ഒരു അരങ്ങേറ്റം കിട്ടാനില്ല. യേശുദാസിനു 60 വയസ്സ് തികഞ്ഞ ആ വര്‍ഷത്തില്‍, മകന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശുദാസിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ത്തല ഗോവിന്ദന്‍ കുട്ടി മാഷിന്റെ കീഴില്‍ സംഗീത പഠനം തുടങ്ങി. വിജയ് പിന്നീട് തമിഴ് സിനിമകള്‍ക്ക് വേണ്ടി പാടി.
പിന്നീട് മലയാളത്തില്‍ 'ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി,' 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്നീ ഗാനങ്ങള്‍ പാടി ഹിറ്റ് ആക്കി. പിന്നീടാണു കേരളക്കരയാകെ കോലക്കുഴല്‍ വിളി കേള്‍പ്പിച്ചു കൊണ്ട് കണ്ണനും രാധയുമായി വിജയും ശ്വേതാമോഹനും എത്തിയത്. എം ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനം വിജയ് യേശുദാസിന്റെ കരിയര്‍ മാറ്റി മറിച്ചു. വിജയ് ശ്വേത ഹിറ്റ് ജോഡി ആയി. ഈ ഹിറ്റ് ജോഡികളാണ് യെസ്റ്റര്‍ഡേ, ടുഡേ പരിപാടിയിലെ മിന്നും താരങ്ങളായി മാറാന്‍ പോകുന്നത്.

വാര്‍ത്ത അയച്ചത്: ജോര്‍ജ് തുമ്പയില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (19 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends