Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ യുവജനവിഭാഗം പ്രവര്‍ത്തനം തുടങ്ങി

09 APRIL 2014 05:25 AM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ യുവജനവിഭാഗം പ്രവര്‍ത്തനോദ്ഘാടനം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഏപ്രില്‍ അഞ്ചാം തീയതി വൈകിട്ട് ഏഴുമണിക്ക് വര്‍ണ്ണശബളമായി അരങ്ങേറി. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഡയറക്ടര്‍ ബിജി ഫിലിപ്പ് ഇടാട്ട് ഏവരേയും സ്റ്റേജിലേക്ക് ആനയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നമ്മുടെ ഇടയില്‍ നിന്നും പൊലിഞ്ഞുപോയ പ്രവീണ്‍ വര്‍ഗീസിന്റേയും, ജാസ്മിന്‍ ജോസഫിന്റേയും ആത്മശാന്തിക്കുവേണ്ടി മൗന പ്രാര്‍ത്ഥന നടത്തി. ജോസ്‌മോനും റെയ്ച്ചലും കൂടി ആലപിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ യുവജന മേളയ്ക്ക് തുടക്കമായി. 
അസോസിയേഷന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കലിന്റെ ആമുഖ പ്രസംഗത്തില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, ഇപ്പോള്‍ തുടങ്ങുന്ന യുവജന വിഭാഗം സംഘടനയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഊന്നിപറയുകയും ചെയ്തു. പുതിയ യുവജന വഭാഗം ചെയര്‍മാന്‍ സച്ചിന്‍ സാജന്‍ ഉറുമ്പില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. യുവജനവിഭാഗം സെക്രട്ടറി ജോണ്‍സി വര്‍ഗീസ് ഏവര്‍ക്കും സ്വാഗതം പറഞ്ഞു. 
ഇല്ലനോയിസ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് കമ്മീഷണറും, ഫോമയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഭദ്രദീപം തെളിയിച്ച് യുവജനവിഭാഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരെദോ, പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം, സ്റ്റാന്‍ലി കളരിക്കമുറി, പീറ്റര്‍ കുളങ്ങര, ജിബിന്‍ ഈപ്പന്‍, നിക്കി നങ്ങച്ചിവീട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അമിത് ചാണ്ടി ഏവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് നയനമനോഹരമായ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു. നീല്‍ എടാട്ട്, ദിവ്യ രാമചന്ദ്രന്‍ എന്നിവര്‍ അവതാരകരായിരുന്നു. 
അരുണ്‍ നെല്ലാമറ്റം, ഉണ്ണിക്കുട്ടന്‍, ആഷിഷ് ജോയി, ഏബ്രഹാം കളത്തില്‍കരോട്ട്, അജിന്‍ ജോയി, ആദര്‍ശ് ജയിംസ്, സിജോ ജയിംസ്, ജിബിറ്റ് കിഴക്കേക്കുറ്റ്, അജോമോന്‍ പൂത്തുറയില്‍, മനീവ് ഏബ്രഹാം, ഷാമു ഇല്ലങ്കയില്‍, ജോജി ജോസഫ് എന്നിവര്‍ നടത്തിയ അതിമനോഹരമായ ചെണ്ടമേളം സദസിനെ ആവേശഭരിതരാക്കി. മേളയിലെ മറ്റൊരു ഇനമായിരുന്ന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ജാന്‍സി നെല്ലാമറ്റം വിജയിയായി. മലബാര്‍ കേറ്ററിംഗ് ഒരുക്കിയ സ്‌നേഹവിരുന്നും ഏവരും ആസ്വദിച്ചു. 

യുവജനമേളയുടെ വിജയത്തിനായി ചെയര്‍മാന്‍ സച്ചിന്‍ സാജന്‍ ഉറുമ്പില്‍, കോ-ചെയര്‍മാന്‍ ദിവ്യ രാമചന്ദ്രന്‍, സെക്രട്ടറി ജോണ്‍സി ജോസഫ്, ട്രഷറര്‍ അമിത് ചാണ്ടി, ജോയിന്റ് സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അജിന്‍ ജോയി അമ്പനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചതാണിത്. 


വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (33 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (46 minutes ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (1 hour ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (2 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (2 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (3 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (3 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (5 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (5 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (5 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (5 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (5 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (5 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (5 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (5 hours ago)

Malayali Vartha Recommends