Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റീഫന്‍ ദേവസി ടീം സംഗീതസന്ധ്യ ജൂണ്‍ ഒന്നിന് ന്യൂജേഴ്‌സിയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09 MAY 2014 05:22 AM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

മാന്ത്രിക വിരലുകളാല്‍ സ്പതസ്വരങ്ങളില്‍ സംഗീത പ്രപഞ്ചം തീര്‍ക്കുന്ന ലോകപ്രശസ്ത ഉപകരണ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി ടീം നയിക്കുന്ന സംഗീതസന്ധ്യയുടെ ഒരുക്കങ്ങള്‍ ന്യൂജേഴ്‌സിയില്‍ പൂര്‍ത്തിയായതായി മുഖ്യസംഘാടകരായ ജിബി തോമസ്, ജെയ്‌സണ്‍ അലക്‌സ് എന്നിവര്‍ അറിയിച്ചു. 
ന്യൂജേഴ്‌സിയിലെ ലോര്‍ഡി ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ ഒന്നിന് വൈകീട്ടാണ് ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത്. 
ലണ്ടനിലെ 'ഫില്‍ഹാര്‍മോണിക്' ഓക്കസ്ട്രയില്‍ പങ്കെടുത്തിട്ടുള്ള ഏക ഇന്ത്യന്‍ പിയാനിസ്റ്റായ സ്റ്റീഫന്‍ ദേവസി അനേകം വിശിഷ്ട പദവികള്‍ക്കൊപ്പം മൂന്ന് പോപ്പുമാരുടെ മുന്നില്‍ സംഗീത വിസ്മയം ഒരുക്കിയ ആദ്യത്തെ ഇന്ത്യക്കാരന്‍ കൂടിയാണ്. 
സ്റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയഗായകന്‍ ബിനോയ് ചാക്കോ, ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍ സ്റ്റാര്‍ വിജയി ജോബി കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്ത ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീതവിരുന്നിന് മാറ്റുകൂട്ടുന്നു. സ്റ്റീഫനു പുറമെ ജോസി ജോസ് (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്), ഷോമി ഡേവിഡ് (പെര്‍ക്കഷന്‍), ജോസ് പീറ്റര്‍ (ഫ്ലൂട്ട്/സാക്‌സഫോണ്‍) തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും ഈ സംഗീതയാത്രയെ മികവുറ്റതാക്കുന്നു. 
ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം പുതുതായി നിര്‍മ്മിച്ചുവരുന്ന ദേവാലയത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണത്തോടനുബന്ധിച്ചാണ് ഈ സംഗീതവിരുന്ന് അരങ്ങേറുന്നത്. ദേവാലയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നു. 2015-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍ എന്നിവര്‍ അറിയിച്ചു. 
ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതികള്‍ ഓണ്‍ലൈനിലൂടെ കാണുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
ന്യൂജേഴ്‌സിയിലേയും, പരിസര പ്രദേശങ്ങളിലേയും, സമീപ ദേവാലയങ്ങളിലേയും എല്ലാ നല്ല ആളുകളില്‍ നിന്നും നാളിതുവരെ ഈ സംരംഭത്തിനായി നല്‍കിവന്ന സഹായ സഹകരണങ്ങള്‍ക്ക് ദേവാലയ വികാരി ഫാ. തോമസ് കടുകപ്പിള്ളി നന്ദി അറിയിച്ചു. അതോടൊപ്പം തന്നെ ഈ സംഗീത പരിപാടിയുടെ വിജയത്തിനുവേണ്ടി തുടര്‍ന്നും സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 
ന്യൂജേഴ്‌സിയിലെ എല്ലാ മലയാളികള്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു സംഗീതവിരുന്നായിരിക്കും ഈ പരിപാടിയെന്ന് സംഘാടകര്‍ ഉറപ്പു നല്‍കി. 

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: ജിബി തോമസ് (914 573 1616), ജെയ്‌സണ്‍ അലക്‌സ് (914 645 9899), മാര്‍ട്ടിന്‍ ജോണ്‍സണ്‍ (732 299 0497), ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708), തോമസ് ചെറിയാന്‍ പടവില്‍ (908 906 1709). വെബ്‌സൈറ്റ്: www.stphendevassyNJ.org , www.stthomassyronj.org 


വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends