Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒബാമകെയര്‍ പദ്ധതി ഉടന്‍ പിന്‍വലിക്കില്ല

19 JULY 2017 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

2010-ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യരക്ഷാനിയമം റദ്ദാക്കി പുതിയത് കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് വാഗ്ദാനംചെയ്തിരുന്നു. രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍കൂടി എതിര്‍പ്പറിയിച്ചതോടെ 'ഒബാമകെയര്‍' പരിഷ്‌കരിക്കാനുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം പാളി. പുതിയ ആരോഗ്യരക്ഷാബില്‍ ഇപ്പോഴത്തെ രീതിയില്‍ പാസാക്കാനാവില്ല എന്നത് ട്രംപിന് വലിയ തിരിച്ചടിയാണ്. അഫോഡബിള്‍ കെയര്‍ ആക്ട് എന്ന ഒബാമ ഭഭരണകൂടത്തിന്റെ നിയമം 'ഒബാമകെയര്‍' എന്നാണ് അറിയപ്പെടുന്നത്.

സെനറ്റിലെ 100 സീറ്റുകളില്‍ അമ്പത്തിരണ്ടും റിപ്പബ്ലിക്കന്‍മാരുടെ കൈവശമാണ്. ട്രംപിന്റെ നിര്‍ദിഷ്ട ആരോഗ്യരക്ഷാനിയമത്തിനെതിരെ ഡെമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി നിന്നു. കൂടാതെ, റിപ്പബ്ലിക്കന്‍മാരായ സൂസന്‍ കോളിന്‍, റാന്‍ഡ് പോള്‍ എന്നിവര്‍ നിര്‍ദിഷ്ട നിയമത്തിലുള്ള എതിര്‍പ്പ് കഴിഞ്ഞയാഴ്ച അറിയിച്ചു. മൈക്ക് ലീ, ജെറി മോറന്‍ എന്നീ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ തിങ്കളാഴ്ച വൈകി നിയമത്തോട് വിയോജിച്ചു. ഇതോടെ ബില്‍ ഉടന്‍ നിയമമാകില്ലെന്ന് ഉറപ്പായി. മോശം നയത്തിന് അംഗീകാരം കൊടുക്കില്ലെന്ന് മോറന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ആരോഗ്യരക്ഷാച്ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ച് ബില്ലില്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒബാമകെയറിലുള്ള നികുതികളൊന്നും പിന്‍വലിക്കാത്തതാണ് ബില്‍. മധ്യവര്‍ഗ കുടുംബങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും ഇതിനായിട്ടില്ലെന്ന് ലീ പറഞ്ഞു. ലീയും മോറനും എതിര്‍പ്പറിയിച്ചതോടെ ബില്‍ സെനറ്റില്‍ വോട്ടിനിടാന്‍പോലുമാവാത്ത സ്ഥിതിയാണ്. അല്ലെങ്കില്‍ ബില്ലില്‍ കാര്യമായ മാറ്റംവരുത്താന്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മക്കൊണല്‍ തയ്യാറാവണം. ഇപ്പോഴത്തെ തിരിച്ചടിയുടെ പേരില്‍ പിന്‍മാറില്ലെന്നും ഒബാമ കെയര്‍ പിന്‍വലിച്ച് പുതിയ നിയമം വൈകാതെ കൊണ്ടുവരുമെന്നും മക്കൊണല്‍ പറഞ്ഞു. എന്നാല്‍, ഇതിനുള്ള കൃത്യമായ തീയതി പറഞ്ഞില്ല.

പരാജയപ്പെട്ട ഒബാമകെയര്‍ റിപ്പബ്ലിക്കന്‍മാര്‍ ഉടന്‍ പിന്‍വലിക്കുമെന്നും പുതിയ ആരോഗ്യരക്ഷാപദ്ധതിക്കായുള്ള നടപടികള്‍ ആദ്യം മുതല്‍ തുടങ്ങുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഡെമോക്രാറ്റുകള്‍ ഇതിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുകോടിപ്പേര്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതാണ് ഒബാമ കെയര്‍. രോഗികള്‍ക്ക് തിരഞ്ഞെടുക്കാന്‍ വളരെക്കുറച്ച് ഇന്‍ഷുറന്‍സ് കമ്പനികളേ ഇതനുസരിച്ച് ലഭിക്കൂ എന്നും പ്രീമിയം കൂടുതലാണെന്നും റിപ്പബ്ലിക്കന്‍മാര്‍ ആരോപിക്കുന്നു. ഒബാമകെയറിലെ ചില പ്രധാനവ്യവസ്ഥകളും നികുതികളും നിലനിര്‍ത്തിക്കൊണ്ട് പുതിയനിയമം കൊണ്ടുവരാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (59 minutes ago)

മ​ല​യാ​ളി മ​രി​ച്ചു....  (1 hour ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (1 hour ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (1 hour ago)

റബർവിലയിൽ കുത്തനെ ഇടിവ്  (2 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (2 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (2 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (2 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (2 hours ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (2 hours ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (2 hours ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (2 hours ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (3 hours ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (3 hours ago)

Malayali Vartha Recommends