Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ലാനയുടെ അക്ഷരോത്സവം തുഞ്ചന്‍പറമ്പില്‍ ജൂലായ് 27 ന്

30 JUNE 2014 10:56 PM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ത്രിദിന കേരള കണ്‍വന്‍ഷന്റെ സമാപന ദിവസമായ ജൂലൈ 27 ഞായറാഴ്ച വുപുലമായ പരിപാടികളാണ് തുഞ്ചന്‍പറമ്പില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പൊതുസമ്മേളനം, സാഹിത്യ സെമിനാറുകള്‍, തുഞ്ചന്‍ മ്യൂസിയം സന്ദര്‍ശനം എന്നിവ കൂടാതെ അമേരിക്കയിലേയും കേരളത്തിലേയും എഴുത്തുകാരുടെ സംവാദം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വട്ടമേശ സമ്മേളനവും മൂന്നാം ദീവസത്തെ പരിപാടികളുടെ പ്രത്യേകതയാണ്. 
രാവിലെ 10 മണിക്ക് വള്ളുവനാട്ടെ പ്രമുഖ വാദ്യമേള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. അമേരിക്കന്‍ മലയാളി എഴുത്തുകാരേയും, കേരളത്തിലെ വിശിഷ്ടാതിഥികളേയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സമ്മേളന വേദിയിലേക്ക് ആനയിക്കും. 
തുടര്‍ന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനുമായ എം.പി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ. ജയകുമാര്‍ ഐ.എ.എസ്, സി. രാധാകൃഷ്ണന്‍, സഖറിയ, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, കെ.പി. രാമനുണ്ണി, അക്കാഡമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, പി.ടി. നരേന്ദ്രമേനോന്‍, പി.എസ്. നായര്‍, ലാനാ ഭാരവാഹികള്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. ലാന അംഗങ്ങളുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടത്തും.
സമാപന ദിവസത്തെ പ്രോഗ്രാമുകളുടെ ഭാഗമായി വിവിധ സാഹിത്യ സെമിനാറുകളുമുണ്ട്. മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളെ അടിസ്ഥാനമാക്കി കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് പ്രസംഗിക്കും. അമേരിക്കയില്‍ നിന്നുള്ള കഥാകൃത്ത് ജോണ്‍ മാത്യു, അക്കാഡമി അംഗവും 'മാധ്യമം' പത്രാധിപസമിതി അംഗവുമായ പി.കെ. പാറക്കടവ്, കേരളത്തിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. മാത്യു പ്രാല്‍ എന്നിവര്‍ വിവിധ സെമിനാറുകളുടെ മോഡറ്റേറര്‍മാരായിരിക്കും. തുഞ്ചന്‍പറമ്പ് അഡ്മിനിസ്‌ട്രേറ്ററും എഴുത്തുകാരനുമായ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം സമ്മേളനത്തിനുള്ള ഒരുക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (54 minutes ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (1 hour ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (1 hour ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (2 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (2 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (4 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (4 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (4 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (4 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (4 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (4 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (4 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (4 hours ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (4 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (4 hours ago)

Malayali Vartha Recommends