യുഎസിലെ ഉന്നതപദവിയിലേക്ക് ഹരിപ്പാട് സ്വദേശി നിയമിതനായി

യുഎസ് ഗവണ്‍മെന്റ് വൈഡ് പോളിസി ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററായി ഹരിപ്പാട് പള്ളിപ്പാട്ട് ചേപ്പാട്ട് കുടുംബാംഗം ഫാദര്‍. അലക്‌സാണ്ടര്‍ ജെ കുര്യന്‍ നിയമിതനായി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഏറ്റവും ഉയര്‍ന്ന തസ്തികകളിലോന്നാണിത്.അലക്‌സാണ്ടര്‍ ജെ കുര്യന്‍റെ നിയമന ഉത്തരവ് വൈറ്റ് ഹൌസ് ഇന്നലെ പുറത്തിറക്കി.
യുഎസ് ഗവണ്‍മെന്റിന്റെ കീഴിലെ ഗതാഗതം ,ഐടി , റിയല്‍ എസ്‌റ്റേറ്റ് എന്നിവയുടെ ചുമതല ഇനി അലക്‌സാണ്ടര്‍ വഹിക്കും. നേരത്തെ അമേരിക്കയുടെ ഓഫീസ് ഓഫ് സ്ട്രാറ്റജിക് പ്ലാനിംഗിന്റെ ഡയറക്ടര്‍ ആയിരുന്ന അലക്‌സാണ്ടറുടെ മുപ്പതു വര്‍ഷത്തെ ഭരണമികവും സത്യസന്ധതയും കണക്കിലെടുത്താണ് നിയമനം. പൊതു സ്വാകാര്യ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അലക്‌സാണ്ടര്‍ ക്‌ളിന്റണ്‍ മുതല്‍ ഒബാമ വരെയുള്ള അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ വിശ്വസ്തനായിരുന്നു. വിവിധ രാജ്യങ്ങളില്‍ അമേരിക്കയുടെ കോണ്‍സുലെറ്റുകളും എംബസികളും നിര്‍മ്മിച്ചിരുന്നത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു.1.3 ട്രില്ല്യണ്‍ ഡോളര്‍ പോര്‍ ട്ട്‌ഫോളിയോ കണക്കാക്കപ്പെടുന്ന പുതിയ പദവി ഒരുഭാരിച്ച ഉത്തരവാദിത്തമാണെങ്കിലും പുതിയ ജോലി വളരെ സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു.
പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വിവിധ രാജ്യങ്ങളില്‍ അലക്‌സ് കുര്യന്‍ അമേരിക്കയ്ക്ക് നടത്തിയ പ്രശം സനീയമായ പ്രവര്‍ ത്തനങ്ങളാണ്‍ അദ്ദേഹത്തിനെ പുതിയ പദവിയിലേക്ക് ഉയര്‍ ത്തിയതെന്ന് വൈറ്റ് ഹൌസ് വ്യകതാവ് അറിയിച്ചു.അല്കസ് കുര്യന്റെ പുതിയ നിയമനത്തില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മലയാളികള്‍ക്കാകെ അഭിമാനമായി മാറട്ടെ അദ്ദേഹത്തിന്റെ പുതിയ നിയമനമെന്ന് പറഞ്ഞു.
കാര്‍ത്തികപള്ളി സ്വദേശി അജിതയാണ് ഭാര്യ. അലീസ,നടാഷ,എലിയ എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha