Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി...

03 OCTOBER 2026 05:09 PM IST
മലയാളി വാര്‍ത്ത

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തിയിൽ സേവനത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശമുയർത്തി ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച മൂന്നാഴ്ച നീണ്ട ഭക്ഷണശേഖരണ ക്യാമ്പയിന് സമാപനം. ക്യാമ്പയിനിലൂടെ സമാഹരിച്ച ഏകദേശം £500 മൂല്യമുള്ള ഭക്ഷണപ്പാക്കറ്റുകൾ ബോൾട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോംലസ് എയ്ഡ് യു കെയുടെ ഫുഡ് ബാങ്കിന് കൈമാറി.

ബോൾട്ടൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ഫുഡ് ഡൊണേഷൻ ക്യാമ്പയിൻ കോർഡിനേറ്റർമാരായ ഫിലിപ്പ് കൊച്ചിട്ടി, റോമി കുര്യാക്കോസ്, ബി എം എ പ്രസിഡന്റ് അനിയൻകുഞ്ഞ് സഖറിയ, കമ്മിറ്റി അംഗം ജയ്സൺ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്ഥാപനത്തിലെത്തി ഭക്ഷണപ്പാക്കറ്റുകൾ കൈമാറിയത്. ഹോംലസ് എയ്ഡ് യു കെയുടെ കോ-ഫൗണ്ടർ ബില്ല അഹമ്മദിന്റെയും മറ്റ് വോളന്റിയർമാരുടെയും സാന്നിധ്യത്തിലായിരുന്നു കൈമാറ്റച്ചടങ്ങ്.
ഭക്ഷണപ്പാക്കറ്റുകൾ ഏറ്റുവാങ്ങിയ ചടങ്ങിൽ അദ്ദേഹം ബി എം എ അംഗങ്ങൾക്കും കുടുംബങ്ങൾക്കും നന്ദി അറിയിച്ചു.

യു കെയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഫുഡ് ബാങ്കുകൾ, സൂപ്പ് സെന്ററുകൾ തുടങ്ങിയ സേവനങ്ങളിലൂടെ ഓരോ ആഴ്ചയും ശരാശരി 500 ഓളം ഭവനരഹിതർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഭക്ഷണം ലഭ്യമാക്കുന്ന സ്ഥാപനമാണ് ഹോംലസ് എയ്ഡ് യു കെ.

അടുത്ത കുറച്ച് കാലങ്ങളായി ശേഖരിക്കപ്പെടുന്ന ഭക്ഷണപ്പാക്കറ്റുകളുടെ ലഭ്യത കുറയുകയും ആവശ്യകത അനുദിനം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് പ്രാദേശിക ദിനപത്രത്തിൽ വന്ന വാർത്തയെ തുടർന്നാണ് ബോൾട്ടനിലെ പ്രമുഖ ചാരിറ്റി പ്രവർത്തകനും ബി എം എയുടെ സ്ഥാപക പ്രസിഡന്റുമായ ഫിലിപ്പ് കൊച്ചിട്ടി ഹോംലസ് എയ്ഡ് യു കെയുമായി ബന്ധപ്പെടുന്നത്. തുടർന്ന് ബി എം എയുടെ നേതൃത്വത്തിൽ അംഗങ്ങളുടെയും കുടുംബങ്ങളുടെയും പൂർണ്ണ സഹകരണത്തോടെ മൂന്നാഴ്ച നീണ്ട ഭക്ഷണശേഖരണ ക്യാമ്പയിൻ സംഘടിപ്പിക്കുകയായിരുന്നു.

സേവനവും സഹജീവികളോടുള്ള കരുതലും ജീവിതദർശനമാക്കിയ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ തന്നെ ഭക്ഷണപ്പാക്കറ്റുകൾ കൈമാറാൻ തീരുമാനിച്ചതോടെ ബി എം എയുടെ പ്രവർത്തനത്തിന് കൂടുതൽ അർത്ഥവത്തായ പ്രസക്തി ലഭിച്ചു. ഗാന്ധിജിയുടെ ‘സേവനം’ എന്ന ആശയത്തെ പ്രവൃത്തിയിലൂടെ സാക്ഷാത്കരിച്ച സാമൂഹിക ഇടപെടലായി ക്യാമ്പയിൻ മാറി.

രണ്ട് പതിറ്റാണ്ടിലേറെയായി ബോൾട്ടനിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന, യു കെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബി എം എ, സമൂഹത്തിന്റെ ആവശ്യങ്ങളോട് ചേർന്നുനിൽക്കുന്ന ഇത്തരം സേവന പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫുഡ് ഡൊണേഷൻ ക്യാമ്പയിന്റെ ഭാഗമായി ഭക്ഷണസാധനങ്ങൾ സംഭാവന ചെയ്ത എല്ലാ അംഗങ്ങൾക്കും ക്യാമ്പയിന് പിന്തുണ നൽകിയ കുടുംബങ്ങൾക്കും ബി എം എ ഭാരവാഹികൾ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (14 minutes ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (21 minutes ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (28 minutes ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (45 minutes ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (47 minutes ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (52 minutes ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (1 hour ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (1 hour ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (1 hour ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (1 hour ago)

ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍...  (1 hour ago)

ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട് 'ബയോ കണക്ട് 4.0' ഒക്ടോബറില്‍ തലസ്ഥാനത്ത്  (1 hour ago)

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി...  (1 hour ago)

Malayali Vartha Recommends