ഒമാനിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി, 28 ദിവസം പ്രായമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി ഷബ്‌ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍ നിന്നും രക്ഷപെട്ട സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ മാതാവാണ് ഷബ്‌ന ബീഗം.
28 ദിവസം പ്രായമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ വെള്ളപ്പാച്ചിലില്‍ അകപെട്ടാണ് അപകടം സംഭവിച്ചത്. വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹമ്മദ് സമീപത്തെ മരത്തില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്.
വിനോദ സഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദ് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വഴിയാണ് ഇവരെ കാണാതായത്. ഫസല്‍, ഭാര്യ അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്), മകന്‍ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha






















