കരിപ്പൂരിലും രാജമലയിലും ഉണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യൂസഫലി

രാജമലയില്‍ ഉരുള്‍പൊട്ടിയും കരിപ്പൂരില്‍ വിമാനം തകര്‍ന്നും ഉണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഇടുക്കി രാജമലയില്‍ മണ്ണിടിച്ചില്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ കരിപ്പൂരില്‍ വിമാന ദുരന്തം കൂടി സംഭവിച്ചത് വളരെ ദുഖകരവും വിഷമകരവുമായ കാര്യമാണ്. രണ്ട് അപകടങ്ങളിലും ജീവന്‍പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതോടൊപ്പം പ്രവാസികളടക്കമുള്ള കുടുംബങ്ങളുടെ ദുഖത്തിലും പങ്കുചേരുന്നതായും അദ്ദേഹം അനുശോചനക്കുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha