Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നിയന്ത്രണങ്ങള്‍ തൂക്കിയെറിഞ്ഞ് ഗൾഫ് രാഷ്ട്രം, പ്രവാസികൾക്ക് ഇനി കുവൈത്തിലെ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് കൂടുതല്‍ എളുപ്പമാവും, വായ്പാ നയത്തില്‍ സുപ്രധാന മാറ്റങ്ങൾ വരുത്തി ധനകാര്യ സ്ഥാപനങ്ങള്‍, മികച്ച സ്ഥിതിയിലേക്ക് രാജ്യത്തെ വായ്പാ നയം മാറുമെന്ന് വിലയിരുത്തൽ

27 NOVEMBER 2022 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സാമ്പത്തിക ഞെരുക്കത്തിലുള്ള പ്രവാസികൾക്ക് വളരെ ആശ്വാസകരമായ തീരുമാനമാണ് കുവൈത്ത് എടുത്തിരിക്കുന്നത്.  പ്രവാസികൾക്ക് ഇനി ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് കൂടുതല്‍ എളുപ്പമാവും. കോവിഡ് കാലത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് വായ്പാ നയത്തില്‍ സുപ്രധാന മാറ്റങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നാണ് ബാങ്കുകളുടെ തീരുമാനം. അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം പ്രവാസികൾക്ക് വായ്പയെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നയം ബാങ്കുകള്‍ അവസാനിപ്പിച്ചതായി ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം കോവിഡ് 19 വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ മികച്ച സ്ഥിതിയിലേക്ക് രാജ്യത്തെ വായ്പാ നയം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രവാസികള്‍ക്ക് ബാങ്ക് വായ്പകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിലവിലെ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന രീതിയിലാണ് വായ്പാ നയം പരിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ബാങ്കിംഗ് മേഖലയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതിയ വായ്പാ നയ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കൂടി വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള പ്രധാന ഇളവുകളാണ് ബാങ്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 70,000 കുവൈറ്റ് ദീനാര്‍ വരെ പ്രവാസികള്‍ക്കും ബെദൂയിന്‍ വിഭാഗങ്ങള്‍ക്കും ഇനി മുതല്‍ വായ്പ എടുക്കാം.

എടുക്കുന്ന വായ്പയ്ക്ക് അനുസൃതമായി പ്രത്യേകിച്ച് എന്തെങ്കിലും ഈട് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥാപനം വിശ്വസിക്കത്തക്കതാവണം എന്ന നിബന്ധന മാത്രമാണ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. പെയ്‌മെന്റ് കാലാവധി എട്ടുവര്‍ഷം വരെയായി ഉയര്‍ത്തിയിട്ടുമുണ്ട്.

മാത്രമല്ല വായ്പ അനുവദിക്കാന്‍ ആവശ്യമായ ജോലി കാലയളവ് ഒരു വര്‍ഷത്തിന് പകരം നാല് മാസമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. ഉപഭോക്തൃ വായ്പയുടെ മൂല്യം ശമ്പളത്തിന്റെ മൂല്യത്തിനനുസരിച്ചാണ് നിര്‍ണ്ണയിക്കുക. ശമ്പളത്തിന്റെ 20 ഇരട്ടി വരെ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ വായ്പാ നയം. പ്രതിമാസ തിരിച്ചടവ് സംഖ്യ കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു

സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ബാങ്കുകള്‍ വായ്പ അനുവദിക്കുന്നതിനുള്ള ശമ്പള പരിധിയിലും കുറവ് വരുത്തിയിട്ടുണ്ട്. ഇത് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് വളരെ ആശ്വാസകരമാകും നിലവില്‍ 500 ദിനാര്‍ പ്രതിമാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. ഇത് 300 ദിനാറായി കുറച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. പഴയ വായ്പ നയത്തിലെ നിബന്ധകൾ കാരണം ബുദ്ധിമൂട്ടിലായവർക്ക് പുതിയ വായ്പാ നയം വളരെ ഉപകാരപ്പെടും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends