Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

സൗദിയിൽ വീണ്ടും കലിതുള്ളി പെരുംമഴ, രാജ്യത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് വീണ്ടും സാധ്യത

28 NOVEMBER 2022 04:16 PM IST
മലയാളി വാര്‍ത്ത

സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് വീണ്ടും സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് പ്രത്യേക പ്രസ്‍താവന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കും.

പ്രധാനമായും ആറ് മേഖലകളിലായിരിക്കും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്നാണ് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. തബൂക്ക് മേഖലയിലെ അല്‍ വജ്ഹ്, ദിബ, ഹഖ്‌ല്‍, നിയോം, ശര്‍മ, ഉംലജ്, തൈമ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അല്‍ ജൗഫ് മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മദീന പ്രവിശ്യയിലും നല്ല മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി.

മക്ക, ജിദ്ദ, റാബഖ്, ഹാഇല്‍, ത്വാഇഫ്, അല്‍ ജുമൂം,അല്‍ കാമില്‍, ഖുലൈസ്,അല്‍ലൈത് പ്രദേശങ്ങളിലും കനത്ത മഴയുടെ സാധ്യത കേന്ദ്രം വ്യക്തമാക്കി.അല്‍ ഖസീം, ഹഫര്‍ അല്‍ബാതിന്‍, കിഴക്കന്‍ മേഖല, ഖുന്‍ഫുദ,അല്‍ അര്‍ദിയാത്ത്, അസീര്‍, ജീസാന്‍, അല്‍ബഹ എന്നീ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന പ്രവചനവും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

റിയാദ് മേഖലയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളായ അഫീഫ്, അല്‍ ദവാദ്മി, അല്‍ മജ്മ, അല്‍ സുല്‍ഫി തുടങ്ങിയ പ്രദേശങ്ങളിലും കാറ്റിനൊപ്പം മഴ പ്രതീക്ഷിക്കുന്നു. താഴ്വാരങ്ങളിലും തോടുകള്‍ക്കരികിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത കൈക്കൊള്ളണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പാലിക്കാനും കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും സിവില്‍ ഡിഫെന്‍സ് അതോറിറ്റിയും അഭ്യര്‍ഥിച്ചു.

കഴിഞ്ഞ ദിവസം ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.

2009ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള പരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ് മുഹമ്മദ് ഉബൈദ് അല്‍ബുക്മി അറിയിച്ചു. റോഡുകളിലുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യലും ശുചീകരണ പ്രവര്‍ത്തനങ്ങളും മരങ്ങള്‍ നീക്കം ചെയ്യലും മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ തുടരുകയാണ്.2009- ലെ മഴയെ തുടർന്നുണ്ടായ പ്രളയത്തിന് ശേഷം ജിദ്ദയിലെ വിവിധ മലയോര പ്രദേശങ്ങളിൽ കെട്ടിയുണ്ടാക്കിയ തടയണയാണ് ഇത്തവണ വൻ ദുരന്തത്തിൽ നിന്ന് ജിദ്ദയെ രക്ഷിച്ചത്. ഈ തടയണകൾ ജിദ്ദ നഗരത്തിലേക്കുള്ള വെളളത്തിന്റെ കുത്തൊഴുക്കിനെ ഒരുപരിധിവരെ തടഞ്ഞു നിർത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (4 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (4 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (4 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (4 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (4 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (4 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (7 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (7 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (8 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (8 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (9 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (11 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (12 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (12 hours ago)

Malayali Vartha Recommends