Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഇനി പ്രവേശനം കടുക്കും....! ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി ഉണ്ടാകില്ല, പ്രവാസികളെ വെട്ടിലാക്കി ദുബൈ

30 MAY 2023 02:55 PM IST
മലയാളി വാര്‍ത്ത

യുഎഇ വിസക്കാർക്ക് വിദേശത്ത് താങ്ങാവുന്ന പരമാവധി കാലാവധി 6 മാസമാണ്. താമസ വിസയുള്ളവർ 180 ദിവസത്തേക്ക് രാജ്യത്തിന് പുറത്താണെങ്കിൽ സാധാരണഗതിയിൽ സ്വയമേവ റസിഡൻസി റദ്ദാക്കപ്പെടും എന്നതാണ് നിലവിലെ നിയമം. എന്നാൽ പല കാരണങ്ങളാൽ ആറു മാസത്തിനകം രാജ്യത്തേക്ക് തിരിച്ചു വരാൻ കഴിയാതെ വിസ കാൻസലായിപ്പോയ പ്രവാസികൾക്കെല്ലാം വലിയൊരു അനുഗ്രഹമായിരുന്നു യുഎഇ റീ എൻട്രി സംവിധാനം.

എന്നാൽ ഇപ്പോൾ ഇതിൽ കടുംപിടിത്തവുമായി എത്തിയിരിക്കുകയാണ് ദുബൈ. 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഇത് എമിറേറ്റിലേ വിസക്കാരായ പ്രവാസികൾ വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ വിസകളാണ് ഈ രീതിയിൽ കാലഹരണപ്പെടാറ്.കൂടാതെ വിദ്യാഭ്യാസം, ബിസിനസ്സ്, ചികിത്സ തുടങ്ങിയ കാരണങ്ങളാൽ എമിറേറ്റിന് പുറത്ത് താമസിക്കുന്ന നിരവധി പ്രവാസികൾക്കും പുതിയ നടപടി തലവേദയായി മാറുമെന്ന് ഉറപ്പാണ്.

എന്നാൽ ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് വിസക്കാർക്ക് തക്കതായ കാരണമുണ്ടെങ്കിൽ 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയാവുന്നതാണ്. അതുപോലെ ഗോൾ‍ഡൻ വീസക്കാർക്കും ഇതിൽ ഇളവുണ്ട്. എന്നാൽ ഈ പരിപാടി ഇനി ദുബൈയിൽ നടക്കില്ലെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

മറ്റ് എമിറേറ്റ് വിസക്കാർ റീ എൻട്രിക്ക് അപേക്ഷിക്കുമ്പോൾ എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട് എന്നിവയുടെ പകർപ്പിനൊപ്പം വൈകിയതിന്റെ കാരണവും ബോധിപ്പിക്കണം. ഇവ സമർപ്പിക്കാതെ അപേക്ഷ നൽകാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. അതുപോലെ 180 ദിവസത്തിൽ കൂടുതൽ തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ അടയ്ക്കണം. റസിഡൻസ് വിസയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന.

വ്യക്തിഗത വീസയാണെങ്കിൽ ഐസിപി വെബ്സൈറ്റ് വഴിയും അല്ലാത്തവർ അതാത് കമ്പനി വഴിയുമാണ് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവക്ക് പുറമെ സേവനകേന്ദ്രങ്ങൾ, ടൈപ്പിംഗ് സെന്ററുകൾ എന്നിവ വഴിയും ഇതിനായി അപേക്ഷ നൽകാം. ഇങ്ങനെ ലഭിക്കുന്ന റീ-എൻട്രി പെർമിറ്റിന് 30 ദിവസത്തേക്ക് മാത്രമേ സാധുതയുള്ളൂ. ഇത് ലഭിച്ച് 30 ദിവസത്തിനുള്ളിൽ യുഎഇയിൽ തിരികെ എത്തണം. അല്ലാത്ത പക്ഷം റീ എൻട്രി അസാധുവാകും.

അടുത്തിടെ യുഎഇ നടപ്പിലാക്കിയ വിസ, റെസിഡൻസി സമ്പ്രദായത്തിൽ വരുത്തിയ മാറ്റങ്ങളിൽ ഏറ്റവും പുതിയതാണ് പുതിയ എൻട്രി പെർമിറ്റ് സംവിധാനം. വിസ, എമിറേറ്റ്സ് ഐഡികൾ എന്നിവ ഉൾപ്പെടെയുള്ള ഐസിപി സേവനങ്ങൾ ലഭിക്കുന്നതിനുള്ള ഫീസും വർധിപ്പിച്ചിരുന്നു. വിസിറ്റ് വിസ യുഎഇയിൽ വച്ച് നീട്ടുന്ന രീതിയും അധികൃതർ അവസാനിപ്പിച്ചിരുന്നു. യുഎഇയിലെ ഏറ്റവും വലിയ എൻട്രി, റെസിഡൻസി വിസ പരിഷ്‌കാരങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രാബല്യത്തിൽ വന്നത്. വിപുലീകരിച്ച ഗോൾഡൻ വിസ പദ്ധതി ഉൾപ്പെടെ, റെസിഡൻസിയുടെ എല്ലാ വശങ്ങളും പരിഷ്‌കാരങ്ങൾക്ക് വിധേയമായി.

പുതിയ അഞ്ച് വർഷത്തെ ഗ്രീൻ റെസിഡൻസി, അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, ജോലി അന്വേഷകർക്കുള്ള പ്രവേശന പെർമിറ്റുകൾ തുടങ്ങിയവ ഉദാഹരണം. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ആറ് മാസത്തിലേറെയായി എമിറേറ്റ്സിന് പുറത്ത് താമസിക്കുന്ന പ്രവാസികൾക്ക് സാധുവായ വിസ ഉള്ളിടത്തോളം കാലം രാജ്യത്തേക്ക് മടങ്ങാൻ പുതിയ റീ-എൻട്രി പെർമിറ്റ് അനുവദിക്കാനുള്ള തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (3 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (3 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (3 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (4 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (5 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (5 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (5 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (6 hours ago)

Malayali Vartha Recommends