Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ദോഹയിൽ നിന്നും പറന്ന ഖത്തർ എയർവേസിൽ യാത്രക്കാരിക്ക് പ്രസവവേദന, പാകിസ്താനിലെ കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി

02 JUNE 2023 03:29 PM IST
മലയാളി വാര്‍ത്ത

ചില നിർണായക സന്ദർഭങ്ങളിൽ വിമാനം അടിയന്തര ലാൻഡിങ് നടത്താറുണ്ട്. ഒരു വിട്ടുവീഴ്ച്ചയ്ക്കും മുതിരാതെ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് പൈലറ്റ് ഈ ഘട്ടങ്ങളിൽ എമർജൻസി ലാൻഡിങിന് അനുമതി തേടുന്നത്. പലപ്പോഴും സാങ്കേതിക തകരാറിന്റെ പേരിലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഖത്തർ എയർവേയ്സിൽ ഇപ്പോൾ അടിയന്തര ലാൻഡിങ്ങിലേക്ക് നയിച്ച മാറ്റൊരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. യാത്രയ്ക്കിടെ ഒരു യുവതി പ്രസവ വേദന കൊണ്ട് പുളയുകയായിരുന്നു. ദോഹയിൽ നിന്നും പറന്ന ഖത്തർ എയർവേസ് യാത്രാ വിമാനത്തിലായിരുന്നു ഈ സംഭവം.

ഫിലിപ്പീൻസിലെ മനിലയിലേക്ക് പറക്കവെ ഗർഭിണിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. യാത്രക്കാരിക്ക് വേദന സഹിക്കാൻ കഴിയാതെ വന്നതോടെ അടിയന്തര ലാൻഡിങ്ങിനുള്ള അനുമതി തേടുകയായിരുന്നു. എന്നാൽ അനുമതി ലഭിച്ചതോടെ വിമാനം പാകിസ്താനിലെ കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി. തിങ്കളാഴ്ച രാത്രിയിലായിരുന്നു വിമാനം കറാച്ചിയിൽ ഇറങ്ങിയത്.

ഗർഭിണിയായ യാത്രക്കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനു പിന്നാലെയാണ് വിമാനം കറാച്ചിയിൽ ലാൻഡിങ് നടത്തിയതെന്ന് പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിമാനം നിലംതൊടും മുമ്പേ ഫിലിപ്പിനോ യുവതി കുഞ്ഞിന് ജന്മം നൽകി. വിമാനം ലാൻഡ് ചെയ്ത ഉടൻ പരിചരണം നൽകിയ ശേഷം വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചയോടെ വിമാനം മനിലയിലേക്ക് പറന്നു.

ഇതിന് സമാനമായ സംഭവം ജനുവരിയിലും റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി 19 നായിരുന്നു സംഭവം. ദുബായ് എമിറേറ്റ്സ് ഫ്ലൈറ്റ് EK 319 ൽ ടോക്യോയിൽ നിന്ന് ദുബായിലേക്കുള്ള ആകാശയാത്രയ്ക്കിടയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതി വിമാനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കൃത്യസമയത്ത് യുവതിക്ക് വേണ്ട സൗകര്യങ്ങൾ വിമാന ജീവനക്കാർ ഒരുക്കിയതോടെ അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. 2 മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

മെഡിക്കൽ എമർജൻസി ഉണ്ടായിരുന്നിട്ടും ഷെഡ്യൂൾ സമയത്തു തന്നെ ലാൻഡ് ചെയ്തു.വിമാനത്തിലെ ജീവനക്കാരുടെ സമചിത്തതയോടെയുള്ള ഇടപെടലാണ് കാര്യങ്ങൾ സങ്കീർണമാക്കാതിരുന്നത്. അമ്മയേയും കുഞ്ഞിനേയും വിമാനം ലാൻഡ് ചെയ്യുന്നത് വരെ ജീവനക്കാർ പരിപാലിച്ചു. നേരത്തേ അറിയിച്ചതു പ്രകാരം വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ മെഡിക്കൽ ഉദ്യോഗസ്ഥരെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

എമിറേറ്റ്‌സിന്റെ നയമനുസരിച്ച്, ഗർഭിണികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ 29ാം ആഴ്ച്ച വരെ വിമാനയാത്ര നടത്താം. 29 ആഴ്ച്ച പിന്നിട്ട ഗർഭിണികൾക്ക് യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടേതോ അല്ലെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റോ ഹാജരാക്കാം. ഇവ കൈവശമില്ലാത്ത യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (3 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (10 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (18 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (32 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (1 hour ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends