Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

സഹോദരനൊപ്പം പെണ്ണ് കണ്ട് വിവാഹം ഉറപ്പിക്കും: ട്രിപ്പിന് പോകുന്നത് ഹോട്ടലിലേയ്ക്ക്: നഗ്നചിത്രം പകർത്തി പീഡിപ്പിച്ച് ഒഴിവാക്കും:- അടുത്ത ഇരയെ നോട്ടമിട്ട് വിദേശത്തേയ്ക്ക്... പീഡിപ്പിക്കപ്പെട്ട ഇര നീതി തേടി അലയുന്നു

07 JUNE 2023 04:21 PM IST
മലയാളി വാര്‍ത്ത

വിവാഹ തട്ടിപ്പ് നടത്തി പീഡിപ്പിച്ചെന്ന പരാതിയിൽ നീതി തേടി അലഞ്ഞ് ഇര. സഹോദരനുമൊത്ത് വീട്ടിലെത്തി പെണ്ണുകണ്ട് വിവാഹം ഉറപ്പിച്ച് വിശ്വാസം നേടിയ ശേഷമായിരുന്നു ചാലക്കുടി കൂടപ്പുഴ സ്വദേശി അരിയാരത്ത് വീട്ടിൽ അരുണിന്റെ പീഡനം. വിദേശത്ത് ജോലി ചെയ്യുന്ന യുവാവ് മടങ്ങിപ്പോകുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് വീട്ടിലെത്തി യുവതിയുമൊത്ത് സിനിമയ്ക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വീട്ടുകാരുടെ അനുവാദവും വാങ്ങി പോകുന്നതിനിടയിലാണ് അത്യാവശ്യമായി ജോലി തീർക്കാൻ ഉണ്ടെന്നു പറഞ്ഞ് അരുൺ മലമ്പുഴ കെടിഡിസി ഹോട്ടലിൽ എത്തിക്കുന്നത്. തുടർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി വസ്ത്രം മാറുന്നതിനിടെ നഗ്ന ദൃശ്യങ്ങളും പകർത്തി.

കാട്ടി കളപ്പാറ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതി ഇപ്പോഴും കാണാമറയതാണ്. ഗൾഫിൽ ജോലി നോക്കുന്ന പ്രതി തനിക്കെതിരെ കേസെടുത്ത വിവരമറിഞ്ഞ് തിരിച്ചു നാട്ടിലേക്ക് എത്തിയിട്ടില്ല എന്നാണ് വിവരം. അതേസമയം പ്രതി ഗൾഫിലായതിനാൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് പൊലീസിനെന്നും ഇരയുടെ വീട്ടുകാർ ആരോപിക്കുന്നു.

പ്രതി മുൻപ് തൃശൂർ സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത് ഈ ബന്ധത്തിൽ ഒരു കുട്ടിയുമുള്ള വ്യക്തിയാണ്. പ്രതിയായ അരുണിൻ്റെ പരസ്ത്രീ ബന്ധം ഉൾപ്പെടെയുള്ള സ്വഭാവ വൈകല്യങ്ങൾ കാരണം യുവതി വിവാഹമോചനത്തിന് കേസു നൽകിയെന്നാണ് വിവരം. എന്നാൽ നാളിതുവരെ ഈ കേസിൽ വിധി ആയിട്ടില്ല. വിവാഹ സമയത്ത് പ്രതി സ്ത്രീധനമായി വാങ്ങിയ വലിയ അളവ് സ്വർണ്ണാഭരങ്ങളിൽ വളരെ കുറച്ചു മാത്രമാണ് ഇയാൾ തിരിച്ചു നൽകിയതെന്നും പറയുന്നു. ഭൂരിഭാഗം സ്വർണ്ണവും ഇയാൾ തിരിച്ചു നൽകാനുണ്ടെന്നാണ് വിവരം.

പ്രതിയുടെ മാതാപിതാക്കളും സഹോദരനും ഈ സ്വർണ്ണം നൽകുന്ന കാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടുതന്നെ പ്രതിയുടെ ആദ്യ ഭാര്യ സ്വർണ്ണാഭരണങ്ങൾ തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഈയൊരു കാരണം കൊണ്ട് തന്നെ സ്വർണ്ണം തിരിച്ചു നൽകാതിരിക്കുവാൻ പ്രതി കോടതിയിൽ വിവാഹമോചന ഹർജിക്കെതിരെ റസ്റ്റിസ്റ്റ്യൂഷനും ഫയൽ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താൻ വിവാഹമോചിതനാണെന്ന് പറഞ്ഞ് യുവാവ് വീണ്ടും യുവതികളെ വിവാഹം ആലോചിക്കുന്നതും.

തുടർന്ന് അവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതും. നിരവധി പെൺകുട്ടികളുമായി സൗഹൃദത്തിലൂടെ ബന്ധം പുലർത്തുന്ന പ്രതി അവരെ വിവാഹം ആലോചിക്കുകയും അതുവഴി സൗഹൃദം ദൃഢമാക്കി ലെെംഗിക ബന്ധത്തിൽ ഏർപ്പെടുകയുമാണ് പതിവെന്നും ഇരയായ യുവതി പറയുന്നു. അരുണിൻ്റെ വിവാഹമോചന കേസ് നടക്കുമ്പോൾ തന്നെ നിരവധി യുവതികളെ വീട്ടുകാരുടെ പിന്തുണയോടെ ഇയാൾ വിവാഹം ആലോചിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

 

നേരത്തെ മറ്റൊരു വിവാഹം കഴിച്ച് വിവാഹമോചിതയായ കളപ്പാറ സ്വദേശിയായ യുവതിയേയും പ്രതി ഇത്തരത്തിൽ വിവാഹം ആലോചിക്കുകയായിരുന്നു. താൻ വിവാഹം മോചിതനാണെന്നും ബഹറിനിലെ യുസുഫ് ബിൻ അഹമ്മദ് കാനൂ എന്ന സ്ഥാപനത്തിൽ റെൻ്റൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയാണെന്നും വ്യക്തമാക്കിയാണ് പ്രതി തൻ്റെ സഹോദരനായ അശ്വിനൊപ്പം യുവതിയുടെ വീട്ടിലെത്തി വീട്ടുകാരുമായി വിവാഹം ആലോചിച്ചത്.

തുടർന്ന് അടുത്ത ലീവിന് വരുമ്പോൾ വിവാഹം നടത്താം എന്ന ഉറപ്പിൽ അരുൺ തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്നു. അതിനുശേഷം ഇരുവരും തമ്മിൽ ഫോണിൽ ബന്ധം തുടർന്നുകൊണ്ടിരുന്നു. ബഹറിനിലേക്ക് തിരിച്ചു പോകുന്നതിൻ്റെ തലേദിവസം വീണ്ടും യുവതിയുടെ വീട്ടിലെത്തിയ അരുൺ തൻ്റെ പെരുമാറ്റത്തിലൂടെ അവരുടെ വിശ്വാസം പിടിച്ചു പറ്റുകയും ചെയ്തു.

തുടർന്ന് ഗൾഫിലേക്ക് പോയ അരുൺ നാലു മാസങ്ങൾക്കുശേഷം തിരിച്ചു നാട്ടിലെത്തി. അതിനിടയിൽ ഫോണിലൂടെ ഇരുവരും തമ്മിൽ വളരെയേറെ അടുത്തിരുന്നു. നാട്ടിലെത്തിയ അരുൺ മലമ്പുഴ ഡാം കാണാൻ യുവതിയെ കൂട്ടിക്കൊണ്ടുപോയി ഹോട്ടലിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഈ സമയം യുവതിയുടെ ചിത്രങ്ങളും അരുൺ പകർത്തിയിരുന്നു. ഗൾഫിൽ പോയി തിരിച്ചുവന്നാൽ ഉടൻ വിവാഹം ചെയ്യാം എന്ന് ഉറപ്പിലാണ് യുവതിയെ ഇയാൾ പീഡിപ്പിച്ചത്. എന്നാൽ ഗൾഫിലേക്ക് പോയ അരുണിൻ്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളാണ് പിന്നീടുണ്ടായത്.

 

വിവാഹം കഴിക്കുന്ന കാര്യം പറയുമ്പോഴൊക്കെ ഒഴിഞ്ഞു മാറാനുള്ള ശ്രമമായിരുന്നു പ്രതിയിൽ നിന്നും ഉണ്ടായതെന്നും യുവതി വ്യക്തമാക്കുന്നു. ഒടുവിൽ ഇക്കാര്യം തുറന്നു ചോദിച്ചപ്പോൾ കയ്യിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നു പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അതിനിടയിലാണ് പ്രതി വിവാഹ മോചിതനല്ലെന്നും ഇത്തരത്തിൽ നിരവധി യുവതികളെ പെണ്ണുകാണുകയും അവർക്കെല്ലാം വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു എന്ന വിവരങ്ങളും യുവതി അറിയുന്നത്. മാത്രമല്ല ഇതിനിടയിൽ മറ്റൊരു യുവതിയുമായി പ്രതി ബന്ധം ആരംഭിച്ചിരുന്നു എന്ന വിവരവും യുവതി അറിഞ്ഞിരുന്നു. ഇതോടെ മാനസികമായി തകർന്ന യുവതി അരുണിനെതിരെ മലമ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (7 minutes ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (20 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (27 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (35 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

Malayali Vartha Recommends