Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...


യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ..കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്..


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..


ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..


സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..

പിടിവിട്ട് കുതിച്ചുയർന്നു...!! യുഎഇയിൽ താപനില ഈ ആഴ്ച്ച 50 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്, മണിക്കൂറിൽ 25 കി.മീ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യത

06 JUNE 2023 04:14 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് താങ്ങാൻ പറ്റുന്നതിനും അപ്പുറം യുഎഇയിൽ താപനില ഉയരുകയാണ്. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചൂടുള്ള ദിവസം യുഎഇയിൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പിന്നാലെ വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങൾക്കായി പുറത്തുവിട്ടത്. രാജ്യത്ത് ഈ ആഴ്ച്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇതിനോടൊപ്പം പൊടിക്കാറ്റും ശക്തമാകും. മണിക്കൂറിൽ 25 കി.മീ വേഗത്തിൽ പൊടി/മണൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

ഇത് ദൂരക്കാഴ്ച കുറയ്ക്കുന്നതിനാൽ ഗതാഗതം ദുഷ്ക്കരമാകും. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിച്ചു. പരസ്പരം കാണാത്ത വിധം ദൃശ്യപരിധി കുറഞ്ഞാൽ വാഹനം റോഡിൽനിന്നും അൽപം മാറ്റി നിർത്തിയിടണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷമേ യാത്ര പുനരാരംഭിക്കാവൂ എന്നും പൊലീസ് ഓർമപ്പെടുത്തി. വർഷത്തിൽ മേയ് മുതൽ ക്രമേണ കൂടിത്തുടങ്ങുന്ന ചൂട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പാരമ്യത്തിൽ എത്തുക. ഈ മാസത്തെ ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാകുമെങ്കിലും ചിലയിടങ്ങളിൽ ഇത് 50 ഡിഗ്രി വരെ ഉയരും.

യുഎഇയിൽ ഈ മാസം 21 മുതൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കാനിരിക്കെയാണ് താപനില പിടിവിട്ട് ഉയരുന്നത്. വ്യാഴാഴ്ച അബുദാബി സിലയിൽ താപനില 48 ഡിഗ്രിയായിരിക്കുമെന്നും സൂചിപ്പിച്ചു. കടുത്ത ചൂട് ഏൽക്കുന്ന ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നൽകി. 2021 ജൂൺ ആറിന് അൽഐനിലെ സ്വൈഹാനിലായിരുന്നു സമീപകാലത്തെ ഏറ്റവും കൂടിയ ചൂട് (51.8) രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവിടത്തെ താപനില 50 ഡിഗ്രിയായിരുന്നു. 2010ലാണ് റെക്കോർഡ് ചൂട് (52) രേഖപ്പെടുത്തിയത്.

അതേസമയം രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരികയാണ്. ഉച്ചവിശ്രമ നിയമ നിമപ്രകാരം തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. യുഎഇയിൽ ജൂൺ 15 മുതൽ തുടങ്ങുന്ന നിർബന്ധ ഉച്ചവിശ്രമ നിയമം സെപ്റ്റംബർ 15 വരെ 3 മാസത്തേക്കാണ്. രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ ഉച്ചവിശ്രമ നിയമ നിയമപ്രകാരം പാടില്ല. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല.

 

ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുണ്ടാവുക.വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചസമയത്ത് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്.

മൊത്തം ജോലിസമയം ദിവസം എട്ട് മണിക്കൂറിൽ കൂടരുതെന്ന് തൊഴിൽമന്ത്രാലയം നിഷ്കർഷിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവർക്ക് ഒരു തൊഴിലാളിക്ക് അയ്യായിരം ദിർഹം എന്ന നിരക്കിൽ അമ്പതിനായിരം ദർഹം വരെ പിഴ ലഭിക്കും. സ്ഥാപനങ്ങളെ തരം താഴ്ത്തുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്  (28 minutes ago)

കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...  (43 minutes ago)

തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി തോട്ടം; മനോഹരമായ ആ കാഴ്ച്ചയിലേക്ക്  (54 minutes ago)

ഇനി രാഹുല്‍ ഉരിയാടില്ല;  (1 hour ago)

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

TEMPLE ധര്‍മ്മസ്ഥല വിവാദത്തിന്റെ തുടക്കം.  (1 hour ago)

ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം  (1 hour ago)

ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..  (2 hours ago)

OPERATION SINDOOR ഓഗസ്റ്റ് 27-ന് പുലർച്ചെ 12:01 ന് സംഭവിക്കും  (2 hours ago)

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായ  (2 hours ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (4 hours ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (4 hours ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (4 hours ago)

വി.ഡി. സതീശൻ  (5 hours ago)

സ്പാനിഷ് ലാ ലിഗ...  (5 hours ago)

Malayali Vartha Recommends