സന്ദര്‍ശക വിസയില്‍ മകന്റെ അടുത്തെത്തിയ സന്തോഷം അധികം നീണ്ടില്ല, സൗദിയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിൽ സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62) ആണ് അല്‍ഹസയില്‍ മരിച്ചത്. സൗദിയില്‍ ജോലി ചെയ്യുന്ന മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് രണ്ട് മാസം മുമ്പാണ് നസീമ സന്ദര്‍ശക വിസയിലെത്തിയത്.
ചൊവ്വാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ഹസ ഹോസ്‍പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള നിയമനടപടികള്‍ നവയുഗം അല്‍ഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭര്‍ത്താവ് - മുഹമ്മദ് കുഞ്ഞ്. മക്കള്‍ - മുനീര്‍ മുഹമ്മദ്, മുനീഷ, മരുമക്കള്‍ - സുമയ്യ, പുത്തൂര്‍ ഹാരിസ് അബ്ദുല്‍ ഷുകൂര്‍ മാന്നാര്‍.
https://www.facebook.com/Malayalivartha