Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഡ്‌നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്...

04 JUNE 2025 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...

കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ

കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...

വാഹനത്തിൽ എത്തിയ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു; സൗദി അറേബ്യയില്‍ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം

മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത കേസ്

  അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുറക്കുന്ന ദാസ് ഹോസ്പിറ്റലിന്റെ നടത്തിപ്പ് ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സിന്. ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ അഡ്നോക്കും ബുർജീൽ ഹോൾഡിങ്‌സും ഒപ്പുവച്ചു. ദ്വീപ് നിവാസികൾ, അഡ്നോക്ക് തൊഴിലാളികൾ എന്നിവർക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുന്നതിനുള്ള കേന്ദ്രമായി രൂപകൽപന ചെയ്തിട്ടുള്ള ആശുപത്രി 24 മണിക്കൂറും സേവനങ്ങൾ നൽകും. സമീപ പ്രദേശങ്ങളിൽ നിന്നുള്ള അടിയന്തര കേസുകൾക്കും ചികിത്സ നൽകും.     നൂതന രോഗനിർണയ രീതികൾ, കിടത്തി ചികിത്സാ സൗകര്യം, ശസ്ത്രക്രിയ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ദ്വീപിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സമഗ്രമായ ഔട്ട്പേഷ്യന്റ് സേവനങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്വാറന്റൈൻ, ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ഉൾപ്പെടെ കിടത്തി ചികിത്സക്കായി 23 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തരവും ദീർഘ കാല പരിചരണങ്ങൾക്കും ഇത് അനുയോജ്യമാണ്. ഓപ്പറേഷൻ റൂം, ഫാർമസികൾ, രക്തബാങ്ക് തുടങ്ങി  എല്ലാവിധ സജ്ജീകരങ്ങളുമുള്ള അടിയന്തര വിഭാഗവും ഉണ്ട്.   ഇതോടൊപ്പം, എക്സ്-റേ, സിടി സ്കാൻ, അൾട്രാസൗണ്ട് ഇമേജിങ് , ഫിസിയോതെറാപ്പി, പുനരധിവാസം,  ടെലി-കൺസൾട്ടേഷൻ, ടെലി-കൗൺസിലിംഗ്, വാക്സിനേഷൻ എന്നിവയും ലഭ്യമാണ്. ദാസ് ദ്വീപിൽ നിന്നും കൂടുതൽ ചികിത്സയ്ക്കായി രോഗികളെ കൊണ്ട് പോകുന്നതിനുള്ള  ഹെലിപാഡും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.     ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിചരണം വിദൂര സ്ഥലങ്ങളിൽ പ്രാപ്യമാക്കുന്നതിനുള്ള ബുർജീലിന്റെ പ്രതിബദ്ധതയുടെ തുടർച്ചയാണ് ഈ പങ്കാളിത്തമെന്ന് ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സി ഇ ഒ ജോൺ സുനിൽ പറഞ്ഞു   നിലവിൽ അഡ്നോക്കിന്റെ അൽ ദഫ്റയിലുള്ള അൽ ദന ഹോസ്പിറ്റൽ ബുർജീലിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കലാണ് ദാസ് ആശുപത്രിയുടെ നടത്തിപ്പ് കരാർ. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (1 hour ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (2 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (2 hours ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (3 hours ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (3 hours ago)

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു  (4 hours ago)

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം  (4 hours ago)

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..  (4 hours ago)

നഴ്‌സിംഗ് കഴിഞ്ഞവരാണോ? എങ്കിൽ ഇതാ ജോലി !!  (4 hours ago)

ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍ ; കന്യാസ്ത്രീകളെ വിടരുതെന്ന് കൊലവിളി  (5 hours ago)

അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍  (5 hours ago)

കേരളത്തില്‍ ബിജെപി തീര്‍ന്നു ; നസ്രാണികളുടെ വോട്ടുകിട്ടില്ല  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അദ്ധ്യാപികയുടെ അശ്‌ളീല വീഡിയോ കോള്‍  (5 hours ago)

തുടര്‍ ഭൂചലനങ്ങളും സുനാമിയും ; കംചത്ക ദ്വീപ് നെടുകെ പിളര്‍ന്നു  (5 hours ago)

Malayali Vartha Recommends