Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ദുബൈ എയർപ്പോർട്ടിൽ പ്രവാസി കുടുംബങ്ങൾക്കായി ഒരുക്കിയത്, കുട്ടികൾക്കായുള്ള പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ച് അധികൃതർ, ഈ അവസരം പാഴാക്കല്ലേ...!

01 JULY 2023 02:18 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. അതിനാൽ യാത്രക്കാർക്കായി മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം. ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന.

കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ എന്നു വേണ്ട യാത്രക്കാർക്ക് പ്രയോജനകരമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ ആദ്യം ടെർമിനൽ മൂന്നിലാണ് ഒരുക്കിയിരുന്നത്. മികച്ചതെന്ന് തോന്നിയാൽ എല്ലാ ടെർമിനൽ അറൈവൽ ഭാഗത്തേക്കും കൗണ്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് താമസകുടിയേറ്റ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ദുബൈ വിമാനത്താവളത്തിന്റെ കൂടുതൽ ടെർമിനലുകളിൽ കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നിരിക്കുകയാണ്.

ഇവിടെ കുട്ടികൾക്ക് സ്വയം പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ സൗകര്യമുണ്ടാകും. ദുബൈ വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട് ടെർമിനലുകളിലാണ് കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചത്. ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ കുട്ടികൾക്കായി ആദ്യം തുറന്ന എമിഗ്രേഷൻ കൗണ്ടർ ഇതിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് കൂടുതൽ ടെർമിനലിലേക്ക് വ്യാപിപ്പിച്ചത്.

10,423 കുട്ടികൾ ടെർമിനൽ മൂന്നിലെ കൗണ്ടർ പ്രയോജനപ്പെടുത്തി. ദുബൈയിലേക്കുള്ള യാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാക്കാൻ ലക്ഷ്യമിട്ടാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ഇത്തരത്തിൽ കുട്ടികൾക്ക് മികച്ച അനുഭവങ്ങൾ നൽകാൻ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറുകൾക്ക് കഴിയുന്നുണ്ടെന്ന് മനസിലായതായും അതിനാലാണ് നടപടിയെന്നും ദുബായ് എമിഗ്രേഷൻ ഹാപ്പിനസ് സർവീസസ് ഡയറക്ടർ കേണൽ സാലിം ബിൻ അലി പറഞ്ഞു.

സേവനം എളുപ്പമാക്കാനായി കുട്ടികൾക്ക് പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനും അവരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനും പ്രത്യേകം പരിശീലനം ലഭിച്ച പാസ്‌പോർട്ട് ഓഫീസർമാരും വിദഗ്ധ ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്.അതേസമയം ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ചെക്ക്–ഇൻ ചെയ്യാനായി സാറയെന്ന റോബട്ടിന്റെ സേവനം പ്രയോജനപ്പെടുത്താം.

ഇത് തികച്ചും പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ്. അറബിക്, ഇംഗ്ലിഷ് ഉൾപ്പെടെ 6 ഭാഷകളിൽ ആശയ വിനിമയം നടത്തുന്ന സാറ എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡിങ് പാസ് ഇ–മെയിൽ/സ്മാർട് ഫോൺ വഴി നൽകും. തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (40 minutes ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (52 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (3 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (3 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (12 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (12 hours ago)

Malayali Vartha Recommends