യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത, മഞ്ഞ...ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചു, നേരിയതോ മിതമായതോ ആയ കാറ്റ് പകൽ സമയത്ത് പൊടിപടലത്തിന് കാരണമാകും

യുഎഇയിൽ കനത്ത വേനലിന് ആശ്വാസമായി മഴയെത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്നലെ ചില എമിറേറ്റുകളിൽ ചൂടിന് നേരിയ കുറവുണ്ടായിരുന്നുവെങ്കിലും മഴ റിപോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ മൂടൽമഞ്ഞ് സംബന്ധിച്ച് എൻസിഎം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നേരിയ മഴയുമായി ബന്ധപ്പെട്ട താഴ്ന്ന മേഘങ്ങൾ കിഴക്കൻ തീരത്ത് ദൃശ്യമാകും.
ഇന്ന് പൊതുവെ തെളിഞ്ഞതും ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. ഉച്ചയോടെ സംവഹന മേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും നാളെ രാവിലെയും ഈർപ്പമുള്ളതായിരിക്കും.
നേരിയതോ മിതമായതോ ആയ കാറ്റ് പകൽ സമയത്ത് പൊടിപടലത്തിന് കാരണമാകും. അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 41 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
https://www.facebook.com/Malayalivartha