Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

യുഎഇയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക്, ഇതുവര നിയമനം ലഭിച്ചത് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്ക്, സ്വദേശികളെ നിയമിച്ച് നിയമം പാലിക്കാത്ത സ്ഥാപനങ്ങളിൽ കർശന പരിശോധന

10 JULY 2023 03:51 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്ക്കരണമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽ രംഗത്ത് ഓരോ വർഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യുഎഇ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഈ വർഷം ആദ്യപകുതിയിൽ ഒരു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു.

ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം ജൂലൈ 7 നകം പൂർത്തിയാക്കണമെന്നാണ് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതിന്റെ സമയപരിധി അവസാനിച്ചിരിക്കെ സ്ഥാപനങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന്റെ കർശന പരിശോധന തുടരുകയാണ്. അതിനിടെ യുഎഇയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്കാണ് ഇതുവര നിയമനം ലഭിച്ചത്.

ഇതിൽ മുപ്പതിനായിരവും പിന്നിട്ട ആറു മാസത്തിനുള്ളിലാണെന്ന റിപ്പോർട്ടുകളിൽ പറയുന്നത്. അതായത് അതിവേഗം തന്നെ സ്വദേശിവത്ക്കരണം നടപ്പാക്കുന്ന എന്നു തന്നെ പറയേണ്ടിവരും. ഇനി അടുത്ത ആറ് മാസത്തിനുള്ളിൽ ഈ വർഷം ബാക്കി നിൽക്കുന്ന ഒരു ശതമാനം സ്വദേശിവത്ക്കരണം കൂടെ നടപ്പിലാക്കിയാൽ നിയമിക്കപ്പെടുന്ന സ്വദേശികളുടെ എണ്ണം ഇരട്ടിയാകും എന്നാണ് വിലയിരുത്തൽ. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് രാജ്യത്തെ സ്വദേശിവത്കരണ പദ്ധതി നിർണായക വിജയം കൈവരിച്ചതായി അധികൃതർ വെളിപ്പെടുത്തിയത്.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ 79,000 സ്വദേശികളാണ് ജോലി ചെയ്യുന്നത്. പിന്നിട്ട ഒരു വർഷത്തിനകം സ്വദേശിവത്കരണ തോതിൽ 57 ശതമാനം വർധനയുണ്ട്. ഈ കാലയളവിൽ അര ലക്ഷത്തിലേറെ സ്വദേശികൾക്കാണ് പുതുതായി തൊഴിൽ ലഭിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി അനുപാതം ഉയരുന്നത് സർക്കാർ പദ്ധതിയുടെ ശരിയായ രീതിയിലാണെന്നതിന്റെ തെളിവാണെന്ന് മാനവ വിഭവ സ്വദേശിവത്കരണവകുപ്പ് മന്ത്രി ഡോ. അബ്ദുർറഹ്മാൻ അൽ അവാർ അറിയിച്ചു. സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കേണ്ട അന്തിമ തീയതി കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു.

കമ്പനികൾ നിയമലംഘിക്കുകയും സ്വദേശികളെ നിയമിക്കാതിരിക്കുകയും ചെയ്താൽ ആളൊന്നിന് 42,000 ദിർഹമാണ് പിഴ. സ്വദേശിവത്കരണ നിബന്ധനകളിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്ക് ആദ്യ തവണ ഒരു ലക്ഷം ദിർഹമായിരിക്കും പിഴ ചുമത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം തവണയും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ പിഴത്തുക മൂന്ന് ലക്ഷം ദിർഹമായി ഉയരും. മൂന്നാം തവണയും സമാനമായ കുറ്റകൃത്യം സ്ഥാപനത്തിൽ കണ്ടെത്തിയാൽ പിഴത്തുക അഞ്ച് ലക്ഷം ദിർഹമായി ഉയരും. ഇതിന് പുറമെ ഇത്തരത്തിൽ പിടിക്കപ്പെടുന്ന സ്ഥാപനം നിയമപ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കുകയും വേണം. യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (3 minutes ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (15 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (28 minutes ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (36 minutes ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (42 minutes ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (58 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (1 hour ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (2 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

Malayali Vartha Recommends