ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടക്കം, ഒമാന്‍ എയറില്‍ സഞ്ചരിക്കവേ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശിനി മരിച്ചു

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ മലയാളി യുവതി വിമാനത്തിൽവെച്ച് മരിച്ചു. കോഴിക്കോട് വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് മരണപ്പെട്ടത്. ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മസ്കത്ത് വഴി മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പത്തുവയസ്സുകാരനായ മൂത്തമകന്‍ മുഹമ്മദിനൊപ്പം ഒമാന്‍ എയറില്‍ സഞ്ചരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.
മസ്കത്തിൽ ഇറക്കിയ ഷർമ്മിനയെ ഉടൻ ഡോക്‌ടർമാരുടെ സംഘം പരിശോധിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. റയീസ് വലിയ പറമ്പത്താണ് ഷർമ്മിനയുടെ ഭർത്താവ്. മുഹമ്മദ്, ഖദീജ, ആയിശ എന്നിവർ മക്കളാണ്. കൊള്ളോച്ചി മായിന്‍ കുട്ടി – ശരീഫ ദമ്പതികളുടെ മകളാണ്. നടപടികള്‍ പൂര്‍ത്തിയാകി മൃതദേഹം ഇന്ന് മസ്‌കത്തില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha