സൗദിയിൽ നിന്ന് കാണാതായത് ഒരു മാസം മുമ്പ്, ജിദ്ദയില്‍ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
സൗദി അറേബ്യയില്‍ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു മാസം മുമ്പ് ഇവിടെ നിന്നും കാണാതായ മലയാളിയെ ജിദ്ദയില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ പഴയന്നൂര്‍ സ്വദേശി ഖാലിദ് എന്നയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലാണ് കണ്ടെത്തിയത്.
52 വയസായിരുന്നു. ജിദ്ദയിലെ സഫയിലെ അല്‍ ജെദാനി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha