ബഹ്റൈനിൽ തൊഴിൽ നിയമം പാലിക്കാതെ പ്രവാസികൾ, പരിശോധനയിൽ വിസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവരെ പിടികൂടി
രാജ്യത്ത് തൊഴിൽ, താമസ നിയമം പാലിക്കാതെ കഴിയുന്ന പ്രവാസികളെ കണ്ടെത്താൻ സൗദി, യുഎഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ കർശന പരിശോധനയാണ് നടത്തുന്നത്. ഇപ്പോൾ സമാനമായി നടപടി കർശമാക്കിയിരിക്കുകയാണ് ബഹ്റൈൻ. തൊഴില്‍ നിയമലംഘകരെയും അനധികൃത താമസക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധനയും നാടുകടത്തലും ബഹ്‌റൈനില്‍ ഊര്‍ജിതമാക്കി. ഒരാഴ്ചയ്ക്കിടെ 1,656 പരിശോധനാ കാമ്പെയ്നുകളും സന്ദര്‍ശനങ്ങളും നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
'ഫ്രീ വീസ 'യിൽ ജോലി ചെയ്യുന്നവർ പലരും പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വീസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് നിയമത്തിന്‍റെ വരുതിയിലായത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഈ മാസം 19 മുതൽ 25 വരെ 1,656 പരിശോധനാ ക്യാംപെയിനുകളാണ് നടത്തിയത്. പരിശോധനകളിൽ 67 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 183 നിയമലംഘകരെ നാടുകടത്തുകയും ചെയ്തതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വാണിജ്യസ്ഥാപനങ്ങളിലാണ് പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയത്. ഇതിനു പുറമേ 23 സംയുക്ത പരിശോധനാ കാമ്പെയ്നുകളും സംഘടിപ്പിച്ചു. തലസ്ഥാന നഗരിയിലെ ഗവര്‍ണറേറ്റില്‍ 13 സന്ദര്‍ശനങ്ങളും മുഹറഖ് ഗവര്‍ണറേറ്റില്‍ നാലും വടക്കന്‍, തെക്കന്‍ ഗവര്‍ണറേറ്റുകളില്‍ മൂന്നു വീതവും സംയുക്ത പരിശോധന നടത്തി.
https://www.facebook.com/Malayalivartha