Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രവാസികൾക്ക് പണം ലാഭിക്കാം, പിഴത്തുകകൾ ഈ ദിവസങ്ങളിൽ അടയ്ക്കൂ, 52ാം ദേശീയ ദിനം പ്രമാണിച്ച് വൻ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകൾ

02 DECEMBER 2023 06:23 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകൾ പ്രഖ്യാപിച്ച ഇളവുകളും സൗജന്യവും പ്രവാസികൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ അവസരമാണ് എത്തിയിരിക്കുന്നത്. റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ പിഴത്തുകകളില്‍ ഇളവ് പ്രഖ്യാപിച്ച പിന്നാലെ വമ്പന് ‍‍ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫുജൈറ. ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. നവംബര്‍ 30 വ്യാഴാഴ്ച മുതല്‍ 52 ദിവസത്തേക്ക് പിഴത്തുക അടയ്ക്കുന്നവര്‍ക്ക് കിഴിവ് ലഭിക്കും.

നവംബര്‍ 30ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴകള്‍ക്ക് മാത്രമാണ് ഇളവ്. പുതുതായി ചുമത്തപ്പെടുന്ന പിഴകള്‍ക്ക് ഇത് ബാധകമല്ല. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ക്കും 50 ശതമാനം ഇളവ് ലഭിക്കില്ല. ദേശീയ ദിന ഓഫറിലൂടെ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും അവസരമുണ്ട്. പിഴ കുടിശ്ശികയുള്ളവര്‍ പരിമിത കാലത്തേക്ക് നല്‍കിയ ഡിസ്‌കൗണ്ട് ഓഫര്‍ പ്രയോജനപ്പെടുത്ത് അവ അടച്ചുതീര്‍ക്കണമെന്ന് ഫുജൈറ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അബ്ദുല്ല അല്‍ ദന്‍ഹാനി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഉമ്മുല്‍ ഖുവൈനിലും റാസല്‍ ഖൈമയിലും സമാനമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. ഉമ്മുല്‍ഖുവൈന്‍ എമിറേറ്റില്‍ ഇന്നു മുതല്‍ ജനുവരി ഏഴ് വരെ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ അടച്ചുതീര്‍ക്കാനാവും. ചുവപ്പ് സിഗ്നല്‍ മറികടക്കല്‍ പോലുള്ള ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇളവില്ല. റാസല്‍ഖൈമയില്‍ പൊതുസേവന വകുപ്പ് ചുമത്തിയ പഴയ എല്ലാത്തരം പിഴകള്‍ക്കും 50 ശതമാനം ഇളവുണ്ട്. ഡിസംബര്‍ അവസാനിക്കുന്നതു വരെ തുക അടച്ചുതീര്‍ക്കാം.

 

ദുബായ് എമിറേറ്റ് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി. ഇന്ന് മുതൽ‍ ദേശീയ ദിനം മുതല്‍ തിങ്കളാഴ്ച വരെയാണ് ആനുകൂല്യം. ഇതിനു പുറമേ ദുബായ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ നിന്നായി ഇത്തവണ 3,400ലധികം തടവുകാര്‍ക്ക് ദേശീയ ദിനത്തിന്റെ ഭാഗമായി പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പ്രവാസി ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

അതുപോലെ, ദേശീയ ദിനത്തിന് മുന്നോടിയായി 3,400ലധികം തടവുകാര്‍ക്ക് യുഎഇ പൊതുമാപ്പ് നല്‍കി. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളാണ് തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയത്. പൊതുമാപ്പ് നല്‍കി വിട്ടയക്കപ്പെടുന്നവരില്‍ ഏറിയ പങ്കും പ്രവാസികളാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചും ജയിലിലെ നല്ല പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ വ്യവസ്ഥകളും പാലിച്ചാണ് മാപ്പുനല്‍കിയ തടവുകാരെ തിരഞ്ഞെടുത്തതെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു.

വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുന്നത്. ദേശീയദിനത്തിന്റെ ഭാഗമായി കേസിന്റെ ഗൗരവം ഉള്‍പ്പെടെ പരിഗണിച്ച് അര്‍ഹരായ തടവുകാര്‍ക്ക് എല്ലാ വര്‍ഷവും മോചനം നല്‍കാറുണ്ട്. റംസാന്‍, ഈദ് അല്‍ ഫിത്തര്‍ തുടങ്ങിയ സുപ്രധാന അവസരങ്ങളിലും രാഷ്ട്ര നേതാക്കള്‍ തടവുകാര്‍ക്ക് മാപ്പുനല്‍കുന്നത് പതിവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (2 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (4 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends