Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂട്ടത്തോടെ ജോലി തെറിച്ചു...!! കുവൈത്തിൽ 283 പ്രവാസികളെ പിരിച്ചുവിട്ടു

03 DECEMBER 2023 04:25 PM IST
മലയാളി വാര്‍ത്ത

അടുത്തിടെയായി പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് അധികൃതർ നിർത്തി വെച്ചുവെച്ചിരുന്നു. ഈ നടപടിക്ക് പിന്നാലെ പ്രവാസികളെ കൂട്ടത്തോടെ പിരിച്ച് വിട്ടിരിക്കുകയാണ് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. 283 പ്രവാസികളെ പിരിച്ചുവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മൂന്നര വര്‍ഷത്തിനിടെയാണ് മന്ത്രാലയത്തില്‍ നിന്ന് ഇത്രയും പേരെ പിരിച്ചുവിട്ടത്. നിലവില്‍ 242 വിദേശി ജീവനക്കാരാണ് മന്ത്രാലയത്തിലുള്ളത്. സര്‍ക്കാര്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട സിവില്‍ സര്‍വീസ് കൗണ്‍സില്‍ 11/ 2017 നമ്പര്‍ പ്രമേയത്തിലെ വകുപ്പുകള്‍ നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. മന്ത്രാലയത്തിലെയും അതിനു കീഴിലെ ഏജന്‍സികളിലെയും സ്വദേശിവല്‍ക്കരണ നിരക്ക് 100 ശതമാനത്തിലെത്തുന്നതു വരെ ഓരോ തൊഴില്‍ ഗ്രൂപ്പിനും നിശ്ചയിച്ചിട്ടുള്ള സ്വദേശിവല്‍ക്കരണ അനുപാതം അനുസരിച്ച് കുവൈത്തിവല്‍ക്കരണ നയം നടപ്പാക്കുന്നതിന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

മേല്‍നോട്ട, നേതൃപദവികളില്‍ വിദേശികളെ നിയമിക്കരുതെന്ന കുവൈത്ത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് മന്ത്രാലയത്തില്‍ വിദേശികള്‍ സൂപ്പര്‍വൈസറി, നേതൃപദവികളൊന്നും വഹിക്കുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

രാജ്യത്തെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് അധികൃതർ. ഏതാണ്ട് അയ്യായിരത്തോളം പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ നഷ്ടമാകുമെന്ന് സൂചന. തൊഴിൽ വിപണി പുനഃക്രമീകരിച്ചും സാങ്കേതിക വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തിയും എണ്ണം കുറയ്ക്കാനാണ് നീക്കം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (32 minutes ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (43 minutes ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (53 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (1 hour ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (1 hour ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (1 hour ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (3 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (4 hours ago)

Malayali Vartha Recommends