Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

റമദാൻ മാസത്തിൽ ഇന്ത്യക്കാരിയായ സഹപ്രവർത്തകയെ കുത്തിക്കൊലപ്പെടുത്തി, പ്രവാസി യുവതിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്

11 DECEMBER 2023 09:45 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിലെ ശിക്ഷാ നടപടികൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ശിക്ഷകളിൽവെച്ച് എറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ. ഗൾഫ് രാജ്യങ്ങളിൽവെച്ച് ഏറ്റവും കൂടുതൽ വധശിക്ഷ വിധിക്കുന്നതും അത് നടപ്പിലാക്കുന്നതും സൗദി അറേബ്യയാണ്. ബാക്കിയുള്ള ഗൾഫ് രാജ്യങ്ങൾ വളരെ വിരളമായിട്ടാണ് ഇത് വിധിക്കാറും നടപ്പിലാക്കാറും. കുവൈത്തിൽ വധശിക്ഷ വിരളമാണ്. എന്നാൽ കഴിഞ്ഞ വർഷം ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷയാണ് രാജ്യം നടപ്പിലാക്കയത്.

ഇപ്പോൾ കുവൈത്തിൽ ഇന്ത്യക്കാരിയായ സഹപ്രവർത്തകയെ കുത്തിക്കൊലപ്പെടുത്തിയ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം റമദാൻ മാസത്തിൽ ആണ് സംഭവം നടന്നത്. എത്യോപ്യൻ വനിത റമാദാൻ ആദ്യ ദിവസത്തിൽ ആണ് സഹപ്രവർത്തകയെ കുത്തിക്കൊന്നത്.അടുക്കളയിൽ ജോലി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. അബ്ദുല്ല അൽ മുബാറക് ഏരിയയിലെ ഒരു കുവെെറ്റ് പൗരന്റെ വസതിയിൽ ആണ് കൊലപാതകം നടന്നത്.

സംഭവം അറിഞ്ഞ ഉടൻ തന്നെ കുവെെറ്റ് പൗരൻ അധികൃതരെ വിവിരം അറിയിച്ചു. വിവരമറിഞ്ഞ് അന്വേഷണ സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. ഇന്ത്യൻ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം കഴിഞ്ഞ മാസം കൊലപാതക കുറ്റത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ സൈനികന് വധശിക്ഷ വിധിച്ച ഉത്തരവ് കുവൈറ്റിലെ പരമോന്നത കോടതി ശരിവച്ചു. ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച വിധിയില്‍ അപാകതയില്ലെന്ന് കുവൈത്തിലെ കസേഷന്‍ കോടതി വിധിച്ചു. അല്‍ ജുലയ്യ മരുഭൂമിയില്‍ വെച്ച് ഒരു ബദുവിനെ (മരുഭൂവാസിയായ ഗോത്രവര്‍ഗക്കാരനെ) കൊലപ്പെടുത്തിയ കേസിലാണ് സൈനികന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കൂടാതെ, സിവില്‍ കേസ് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. രാജ്യത്ത് 2022ല്‍ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതക കേസായിരുന്നു ഇത്. ഇരയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് ചോദ്യംചെയ്യലില്‍ സൈനികന്‍ കുറ്റസമ്മതം നടത്തിയിരുന്നു. കഴുത്ത് ഞെരിച്ചതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു.

വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ മൊഴിനല്‍കിയത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെയാണ് സൈനികന്‍ കൊലപ്പെടുത്തിയത്. 15 വര്‍ഷം ശിക്ഷിക്കപ്പെട്ട യുവാവ് 10 വര്‍ഷത്തിന് ശേഷം മാപ്പ് ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. മോചനം ലഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (2 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (4 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends