Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളുടെ മരണം; നെഞ്ചുലച്ച് അഞ്ച് വയസുകാരിയുടെ വെളിപ്പെടുത്തൽ...

30 AUGUST 2024 03:30 PM IST
മലയാളി വാര്‍ത്ത

കൊല്ലം സ്വദേശികളായ യുവദമ്പതികളെ സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം ത്രിക്കരുവ സ്വദേശി അനൂപ്‌ മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ രണ്ടു മൂന്ന് ദിവസമായി കട്ടിലിൽ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നുവെന്ന് ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകൾ ആരാധ്യയുടെ വെളിപ്പെടുത്തൽ. കുട്ടി പൊലീസിനോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അഞ്ചുവയസ്സുകാരി മലയാളികളുടെ സംരക്ഷണയിലാണ്‌.

ബുധനാഴ്ച വൈകിട്ട് മകൾ ആരാധ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ ഫ്ളാറ്റിലെ അയൽവാസികളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. രമ്യ കട്ടിലിൽ മരിച്ചനിലയിലും അനൂപ് അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിലുമായിരുന്നു. അമ്മ രണ്ടു മൂന്നുദിവസമായി കട്ടിലിൽ മിണ്ടാതെ കിടക്കുകയായിരുന്നെന്നാണ് കുട്ടി പോലീസിനോടു പറഞ്ഞത്. കട്ടിലിൽ കിടന്ന തന്റെ മുഖത്ത് തലയണ അമർത്തി അച്ഛൻ കൊല്ലാൻ ശ്രമിച്ചെന്നും കരഞ്ഞപ്പോൾ വിട്ടിട്ടുപോയെന്നും കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് ദമാമിൽനിന്നുള്ള റിപ്പോർട്ട്. കുട്ടിയുടെ മൊഴി പ്രകാരം രമ്യ നേരത്തെ മരിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.

12 വർഷമായി തുഖ്ബ സനായയിൽ പെയിന്റിങ് വർക് ഷോപ് നടത്തുകയായിരുന്ന അനൂപ് അടുത്തിടെയാണ് ഭാര്യയെയും മകളെയും വിസിറ്റിങ് വീസയിൽ സൗദിയിലെത്തിച്ചത്. കുടുംബതർക്കമാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. ലോകകേരള സഭാ അംഗവും സാമൂഹികപ്രവർത്തകനുമായ നാസ് വക്കത്തെ വിളിച്ചു വരുത്തിയ പൊലീസ് കുട്ടിയെ അദ്ദേഹത്തെ ഏൽപിച്ചു.

 

 

 

നിലവിൽ അൽ കോബാറിലുള്ള ഒരു മലയാളി കുടുംബത്തിന്റെ സംരക്ഷണയിലാണ് കുട്ടി. നാട്ടിലുള്ള കുടുംബാംഗങ്ങൾ ബന്ധപ്പെട്ടുവെന്നും, അവർ കുട്ടിയുമായി സംസാരിച്ചുവെന്നും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അഞ്ചുമാസംമുൻപാണ് ഭാര്യയെയും മകളെയും വിദേശത്തേക്കു കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ശക്തികുളങ്ങര സ്വദേശിയാണ് രമ്യമോൾ. തുടർ നടപടികൾക്കായി ബന്ധുക്കൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശത്താണ് ദുരന്തം ഉണ്ടായിരിക്കുന്നത്.

 

 

ഇരുവരുടെയും മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട തുടർ അന്വേഷണം പുരോഗമിക്കുന്നതായി നിയമനടപടികൾക്ക് നേതൃത്വം നൽകി വരുന്ന നാസ് വക്കം പറഞ്ഞു. നാട്ടിൽ കുടുംബവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിന് കരുവ വാർഡ് മെമ്പർ അജ് മീനിെൻറ നേതൃത്വത്തിൽ പ്രവർത്തിച്ചുവരികയാണ്. വേഗത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി കുട്ടിയെ നാട്ടിലെത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാമൂഹ്യ പ്രവർത്തകർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (3 minutes ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (6 minutes ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (19 minutes ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (32 minutes ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (44 minutes ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (51 minutes ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (55 minutes ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (1 hour ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (1 hour ago)

തലയോട്ടിക്ക് പരിക്കേറ്റു  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

ഇന്നും പരിശോധന നടത്തും  (1 hour ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (1 hour ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (1 hour ago)

Malayali Vartha Recommends