തൊഴിലിടത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ നാട്ടിലെത്തിച്ചു...

തൊഴിലിടത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ നാട്ടിലെത്തിച്ചു.
റിയാദ് മൽഹമിൽ വെച്ച് അപകടത്തിൽപ്പെട്ട ഉത്തർപ്രദേശ് ദിയോറിയ സ്വദേശി റഹീമുദ്ദീൻ അൻസാരി (61)യുടെ മൃതദേഹമാണ് നിയമതടസ്സങ്ങൾ നീക്കി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയർമാനും റിയാദ് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ വളണ്ടിയറുമായ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ ജന്മനാട്ടിലേക്ക് അയച്ചത്. അൽഖർജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡിമിക്സ് കമ്പനിയിലെ തൊഴിലാളിയായിരുന്ന റഹീമുദ്ദീൻ അൻസാരിക്ക് കഴിഞ്ഞ ജൂലൈ 23-നാണ് ഫോർക്ക് ലിഫ്റ്റ് ഇടിച്ച് വലതു കാലിന് ഗുരുതരമായി പരിക്കേൽക്കുന്നത്.
തുടർന്ന് അദ്ദേഹത്തെ ആദ്യം ഹുറൈമില ജനറൽ ആശുപത്രിയിലും പിന്നീട് റിയാദ് ദർഇയ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം ഓഗസ്റ്റ് 29-ന് മരണമടയുകയായിരുന്നു.എന്നാൽ, മരണാനന്തര നടപടിക്രമങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്.
https://www.facebook.com/Malayalivartha























