ദുബായിലെത്തിയത് ഒരുപാട് പ്രതീക്ഷകളോടെ... സ്വപ്‌നങ്ങള്‍ പൂവണിയാന്‍ വിധി സമ്മതിച്ചില്ല, ദുബായില്‍ താമസിച്ചത് ഒരു മാസം, ദുബായില്‍ വാഹനാപകടത്തില്‍ ഷാന്‍ മരിച്ചു, രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഒരു മാസം മുമ്പാണ് ഈ യുവാവ് സൗദിയിലെത്തിയത്.മരണം തൊട്ട് പിറകെ ഈ യുവാവിനെ തേടി എത്തുകയായിരുന്നു. ദുബായില്‍ വാഹനാപകടത്തിലാണ് ഷാഹുല്‍ മരിച്ചു. ആലപ്പുഴ സ്വദേശിയായ ഷാന്‍ ഷാഹുല്‍ ഏറെ പ്രതീക്ഷയോടെയാണ് ദുബായിലെത്തിയത്.
ഉനൈസയിലെ ബഖാല വിസയില്‍ വന്ന ഷാന്‍ ജോലി ആവശ്യാര്‍ത്ഥം ഇരുചക്ര വാഹനത്തില്‍ പോകുന്നതിനിടെ സ്വദേശി ഓടിച്ച ലാന്‍ഡ്ക്രൂയിസര്‍ വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഉനൈസ് കിങ് സൗദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിര്‍ധന കുടുംബമാണ് ഷാഹുലിന്റേത്. പിതാവ് നാല് വര്‍ഷം മുമ്പ് നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതോടെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാനായാണ് യുവാവ് സൗദിയിലെത്തിയത്. മാതാവ് സലീനാബീവി. സഹോദരി ഷാനിജ വിവാഹിതയാണ്. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും.
https://www.facebook.com/Malayalivartha