ദുബായ് പോലീസിന് കൈയ്യടി...സോഷ്യല്‍ മീഡിയയിലെ 10,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി

സൈബര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമായ പതിനായിരത്തോളം അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ദുബൈ പോലീസ്. ഭീഷണികളും പണംതട്ടുന്ന സംഭവങ്ങളും റിപോര്‍ട്ട് ചെയ്തതോടെയാണ് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് പോലീസ് ബുധനാഴ്ച ക്യാമ്പയിന്‍ സംഘടിപ്പിച്ചു. രണ്ട് മാസത്തോളം ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ നീണ്ടുനില്‍ക്കും.
നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍ ട്രല്‍ ബാങ്ക് ഓഫ് എമിറേറ്റ്‌സ്, യൂണിയന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ജുവനൈല്‍ അവെയര്‍നെസ് ആന്‍ഡ് കെയര്‍ അസോസിയേഷന്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, വിദേശ ക്ലബ്ബുകള്‍ തുടങ്ങിയവയും ഇതില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha