സൗദിയില്‍ വീട്ടുജോലിക്കാരി കോടീശ്വരിയായി... 17 വര്‍ഷത്തെ ശമ്പളം ഒന്നിച്ച് ലഭിച്ചു, 88,600 സൗദി റിയാല്‍ ലഭിച്ചതിന്റെ സന്തോഷത്തില്‍ യുവതി

സൗദിയില്‍ വീട്ടുജോലിക്കാരിയായ ശ്രീലങ്കന്‍ യുവതി കോടീശ്വരിയായി. 17 വര്‍ഷത്തെ ശമ്പള കുടിശ്ശിഖ ഒരുമിച്ച് ലഭിച്ചതാണ് ഇവരെ കോടീശ്വരിയാക്കിയത്.
88,600 സൗദി റിയാല്‍ (3.6 മില്യണ്‍ ശ്രീലങ്കന്‍ രൂപ) ആണ് കെജി കുസുമാവതിക്ക് (41) ലഭിച്ചത്. 2000ത്തിലാണ് കുസുമവതി സൗദിയിലെത്തിയത്. തുടക്കത്തിലെ 8 വര്‍ഷം 400 റിയാലായിരുന്നു ശമ്പളം. എന്നാല്‍ പിന്നീട് സ്‌പോണ്‍സര്‍ അവര്‍ക്ക് ശമ്പളം നല്‍കിയില്ല.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് കൊളമ്പോയിലെ ഓഫീസില്‍ ശീലങ്ക ബ്യൂറോ ഓഫ് ഫോറിന്‍ എം പ്ലോയിമെന്റ് ആന്‍ഡ് ജസ്റ്റിസില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. തുടന്ന് അവര്‍ ജിദ്ദയിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് കുസുമവതിക്ക് മുഴുവന്‍ തുകയും ലഭിച്ചത്.
വീട്ടില്‍ പോകാന്‍ അനുവദിക്കാതിരുന്നു എന്നതിനപ്പുറം പീഡനങ്ങളൊന്നും കുസുമവതിക്ക് നേരിടേണ്ടി വന്നിട്ടില്ല. ശാരീരിക അതിക്രമങ്ങളോ മറ്റോ ഉണ്ടായില്ല. ശമ്പള കുടിശ്ശിഖ ലഭിച്ചതോടെ നാട്ടിലേയ്ക്ക് പറക്കാനൊരുങ്ങുകയാണ് കുസുമവതി.
https://www.facebook.com/Malayalivartha