ദുബായില്‍ ആറു സുരക്ഷാ ജീവനക്കാര്‍ക്ക് കോടതി തടവുശിക്ഷയ്ക്ക് വിധിച്ചു, ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച കുറ്റത്തിനാണ് ശിക്ഷ

ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച കുറ്റത്തിന് ആറു സുരക്ഷാ ജീവനക്കാര്‍ക്ക് ദുബൈ കോടതി തടവുശിക്ഷ വിധിച്ചു. സ്ഥാപനത്തിലെ പണം കൊണ്ടു പോകുന്ന വാനില്‍ നിന്ന് 1.2 മില്യണ്‍ ദിര്‍ഹം അപഹരിച്ച കേസിലാണ് ആറ് സുരക്ഷാ ജീവനക്കാര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ ദുബൈ കോടതി വിധിച്ചത്.
ജോലിയുടെ സൗകര്യം ദുരുപയോഗപ്പെടുത്തി പണം മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് ശിക്ഷ.കഴിഞ്ഞ മേയ് മാസത്തിലാണ് മോഷണം നടന്നത്. മോഷണം വളരെ ആസൂത്രിതമായും ഗൂഢാലോചനയിലൂടെയും നടത്തിയതാണെന്ന് കോടതിയ്ക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ആറ് ശ്രീലങ്കക്കാരെ കോടതി ശിക്ഷിച്ചത്.
ദുബൈയിലെ വ്യത്യസ്ത വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുകയാണ് അപഹരിക്കപ്പെട്ടത്.വാനില്‍ നിന്നും കൊള്ളയടിച്ച തുകയുമായി മറ്റൊരു വാഹനത്തില്‍ ഇവര്‍ കടന്നു കളയുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള കെട്ടിടത്തിന്റെ സി.സി.ടി.വി യില്‍ നിന്നും നേരത്തെ ലഭിച്ചി രുന്നു.
ഈ തെളിവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.മോഷണത്തിനുശേഷം ആറ് ജീവനക്കാരും അല്‍ റാഷിദിയയിലെ ഒരു ഫ് ളാറ്റില്‍ ഒത്തുകൂടുകയും അവിടെ വെച്ച് പണം വീതിച്ചെടുക്കുകയും ചെയ്തു. ഓരോരുത്തര്‍ക്കും 1,60,000 ദിര്‍ഹമാണ് നല്‍കിയത്. ബാക്കി തുക വിവിധ ചെലവുകള്‍ക്കായി ഉപയോഗിച്ചു. മെയ് ആറിനും 10 നും ഇടയിലാണ് മോഷണം നടന്നത്.
അതിന് ഏതാനും ദിവസം മുന്‍പ് തന്നെ ഇവര്‍ മോഷണം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇതിനായി അല്‍ റാഷിദിയയിലെ ഒരു ഫ് ളാറ്റ് വാടകയ്‌ക്കെടുത്ത് എടുക്കുകയും അവിടെ വെച്ച് പണം ഭാഗിച്ച് നല്‍കാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha