യുവാവ് പോലീസിനെ ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചു,പോലീസിനെ കണ്ടപ്പോള്‍ യുവാവ് കാര്‍ ബ്രേക്കിട്ടു, പോലീസിന് യുവാവിന്റെ വക തെറിഅഭിഷേകം, പോലീസ് യുവാവിന്റെ കോളറില്‍ പിടിച്ചു, പിന്നീടുണ്ടായത് ഇങ്ങനെ

വാഹനമിടിപ്പിച്ച് പോലീസുകാരുടെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ വിചാരണ. 21കാരനായ എമിറേറ്റിയാണ് വിചാരണ നേരിടുന്നത്. അശ്രദ്ധമായി വാഹനമോടിച്ച യുവാവിനെ പോലീസ് പട്രോള്‍ കാര്‍ പിന്തുടരുന്നതിനിടയിലാണ് സംഭവം.
ഇക്കഴിഞ്ഞ ജൂണ്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിത വേഗതയില്‍ പാഞ്ഞ പ്രതിയുടെ കാറിനെ പിന്തുടരുകയായിരുന്നു പോലീസ് വാഹനം. ഇതിനിടയില്‍ യുവാവ് പെട്ടെന്ന് കാര്‍ ബ്രേക്കിടുകയും പോലീസ് വാഹനം പ്രതിയുടെ കാറിലേയ്ക്ക് പാഞ്ഞുകയറുകയുമായിരുന്നു.
ഇതിനിടയില്‍ ചുറ്റികയുമായി ചാടിയിറങ്ങിയ പ്രതി പോലീസുകാരില്‍ ഒരാളെ ആക്രമിച്ചു. അപകടത്തില്‍ പ്രതിക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. നവംബര്‍ 12ന് കേസിന്റെ വിചാരണ പുനരാരംഭിക്കും.
https://www.facebook.com/Malayalivartha