ഫഹദ് രാജാവിന്റെ ഇളയമകന്‍ അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍, ട്വിറ്ററില്‍ മരണവാര്‍ത്ത പ്രചരിക്കുന്നു,മരണകാരണം വ്യക്തമല്ല

സൗദിയില്‍ മറ്റൊരു രാജകുമാരന്‍ കൂടി കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഫഹദ് രാജാവിന്റെ ഇളയമകന്‍ അബ്ദുല്‍ അസീസിന്റെ (44) മരണവാര്‍ത്തയാണിപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. അറബിക് അല്‍ ഇതാദ് ന്യൂസ് സൗദി റോയല്‍ കോടതി പ്രസ്താവനയെ ഉദ്ദരിച്ച് അസീസ് രാജകുമാരന്റെ മരണവാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം മരണകാരണം റിപോര്‍ട്ടിലില്ല.ഞായറാഴ്ച അറസ്റ്റിലായ രാജകുടുംബാംഗങ്ങളില്‍ ഒരാളായിരുന്നു അസീസ് രാജകുമാരന്‍. അറസ്റ്റിനെ കുറിച്ചും അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചും നിരവധി വെബ്‌സൈറ്റുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ഈ ഏറ്റുമുട്ടലില്‍ അസീസ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. അല്‍മസ്ദാര്‍ ന്യൂസ് നെറ്റ് വര്‍ക്കാണ് അസീസ് രാജകുമാരന്റെ മരണവാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത വെബ്‌സൈറ്റില്‍ നിന്നും നീക്കിയിരുന്നു.അല്‍ മസ്ദാറിന്റെ വാര്‍ത്ത പല പ്രമുഖരും ട്വീറ്റ് ചെയ്തതോടെ മരണം സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ ശക്തിപ്രാപിച്ചു.
അതേസമയം അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിലുണ്ടായ ഏറ്റുമുട്ടലില്‍ അസീസ് രാജകുമാരന്‍ കൊല്ലപ്പെട്ടുവെന്ന് ചില വെബ്‌സൈറ്റുകള്‍ റിപോര്‍ട്ട് ചെയ്തു. ദിദുരന്‍ വെബ്‌സൈറ്റ് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ മരിച്ചുവെന്നാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റുമുട്ടലുണ്ടായതായി ഈ റിപോര്‍ട്ടിലില്ല.
https://www.facebook.com/Malayalivartha