ഹൃദയം തകര്‍ക്കുന്ന അനാഥത്വത്തിന്റെ കാഴ്ച!

കെനിയയിലെ മസായ് മാറാ പാര്‍ക്കില്‍ ജീവനറ്റ അമ്മയുടെ അരികില്‍ നിന്നും മാറാതെ നിന്ന കേവലം പത്ത് മാസം മാത്രം പ്രായമുള്ള റോയ് എന്ന ആനക്കുട്ടിയെ ആശ്വസിപ്പിക്കാന്‍ കാട്ടാനക്കൂട്ടത്തിനും കഴിഞ്ഞില്ല.വേട്ടക്കാരുടെ വിഷയമ്പേറ്റാണ് അമ്മ പിടഞ്ഞു വീണത്.അമ്മയുടെ പാല്‍കിട്ടാതെ തൊണ്ട വരണ്ടുണങ്ങിയപ്പോഴും,താന്‍ അനാഥയായെന്ന് തിരിച്ചറിഞ്ഞപ്പോഴും അമ്മയുടെ ശവശരീരത്തിനരുകില്‍ നിന്നവള്‍ മാറിയില്ല.അപ്പോഴും അമ്മയുടെ സാന്നിദ്ധ്യമുണ്ടല്ലോ എന്നവള്‍ ആശ്വസിച്ചു.എന്നാല്‍ മൃഗസംരക്ഷണപ്രവര്‍ത്തകരെത്തി അമ്മയുടെ ശവശരീരം മറവു ചെയ്യാന്‍ കൊണ്ടുപോയപ്പോഴാവണം അവള്‍ ഏറെ വേദനിച്ചത് .അനാഥത്വത്തിന്റെ ദുഖം സഹിക്കാനാവാതെ ആനക്കൂട്ടത്തില്‍ നിന്ന് വിട്ടു നിന്ന കുട്ടി റോയിയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നെയ്‌റോബിയിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തിലെത്തിച്ചു.ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ മേല്‍നോട്ടക്കാരോട് ഇണങ്ങാന്‍ ആദ്യമൊന്നും റോയ് കൂട്ടാക്കിയില്ല.തന്റെ അമ്മയെ വിഷം പുരട്ടിയ അമ്പ് എയ്ത് കൊന്ന കൂട്ടരല്ലേ, അവള്‍ എങ്ങനെ വിശ്വസിയ്ക്കും!പിന്നെ തന്നെപ്പോലെ അനാഥരായി അവിടെ കഴിയുന്ന ആനക്കുട്ടികളുടെ സ്‌നേഹം ലഭിച്ചു തുടങ്ങിയപ്പോഴാണ് അവള്‍ ഇണങ്ങിത്തുടങ്ങിയത്.ആനക്കൊമ്പിന് വന്‍ ഡിമാന്റ് ആയതിനാല്‍ ഓരോ പതിനഞ്ച് മിനിറ്റിലും കെനിയയില്‍ ആനകള്‍ കൊല്ലപ്പെടുന്നുണ്ട്. വേട്ടയാടലിനിടയില്‍ കൊല്ലപ്പെടുന്നത് മിക്കവാറും പിടിയാനകളാണെന്നു മാത്രം.അങ്ങനെ അനാഥരായ ആനകളുടെ കുഞ്ഞുങ്ങള്‍ നെയ്‌റോബിയില്‍ വളരുന്നുമുണ്ട്. അതു പോലെ റോയിയും ഇവിടെ വളരുമെന്ന് അധികൃതര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha