ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പുതിയ സ്റ്റൈല്‍!

യുകെയില്‍ വിഗാനില്‍ നിന്നുള്ള ആറു വയസ്സുകാരന്‍ ജാക്ക് ജോണ്‍സണ് ആണ്‍കുട്ടികള്‍ക്ക് മാത്രം വരുന്ന മസില്‍ സംബന്ധമായ ഒരു അപൂര്‍വ്വ അസുഖമാണ്. യുകെയില്‍ തന്നെ 3,600 ലധികം കുട്ടികള്‍ ഈ അപൂര്‍വ്വ അസുഖത്തിന്റെ പിടിയില്‍ വിഷമിക്കുന്നുണ്ട്. ജാക്ക് ജോണ്‍സണ്‍ ചികിത്സയ്ക്ക് വേണ്ട പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.
ഇതറിഞ്ഞപ്പോള്‍ ആ ആറു വയസ്സുകാരനെ സഹായിക്കാന്‍ തങ്ങള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന ചിന്തയായി ലിവര്‍പൂള്‍ സര്‍വകലാശാലയുടെ വനിതാ റഗ്ബി ലീഗ് ടീമംഗങ്ങള്‍ക്ക്. നഗ്‌നത ചിത്രീകരിച്ച കലണ്ടര്‍ ഇറക്കി പണം കണ്ടെത്തിയാലോ എന്ന ആശയമാണ് അപ്പോള്‍ ഉയര്‍ന്നുവന്നത്. അതിനായി വേറെ ആളെ തിരഞ്ഞൊന്നും മിനക്കെട്ടില്ല അവര്‍. ജീവകാരുണ്യപ്രവര്‍ത്തനം പോലുള്ളൊരു സംഗതിയല്ലേ ഒന്നു തുണിയുരിയുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നവരങ്ങ് തീരുമാനിച്ചു.
കളിയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള യാത്രയ്ക്കും സാധനസാമഗ്രികള്‍ക്കുമൊക്കെ പണം കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടുമ്പോഴും കിട്ടുന്ന പണത്തിന്റെ നല്ലൊരു ഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ തന്നെയാണ് തീരുമാനം.
ആണ്‍കുട്ടികള്‍ക്ക് മാത്രം വരുന്ന ഈ അപൂര്‍വ്വഅസുഖത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുക എന്നതും ലക്ഷ്യത്തില്‍പ്പെടുന്നു. ചികിത്സയ്ക്ക് ആവശ്യമായ പണം തുണി ഉരിയുന്നതിലൂടെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ക്‌ളബ്ബ് തന്നെ ജാക്ക് ജോണ്‍സണ് ആവശ്യമായ സാമ്പത്തികസഹായം നല്‍കാനും പദ്ധതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha