ഫിന്‍ലന്‍ഡുകാര്‍ സന്തോഷത്തിലാണ്...എന്നും എപ്പോഴും.. 2019 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ലൻഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷഭരിതമായ രാജ്യം. ഇവിടെ എല്ലാവുടെയും മുഖത്ത് ഇപ്പോഴും മായാത്ത ഒരു പുഞ്ചിരി ഉണ്ടാകും .. സന്തോഷമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര...

ഫിന്‍ലന്‍ഡുകാര്‍ സന്തോഷത്തിലാണ്...എന്നും എപ്പോഴും.. 2019 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ലൻഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷഭരിതമായ രാജ്യം. ഇവിടെ എല്ലാവുടെയും മുഖത്ത് ഇപ്പോഴും മായാത്ത ഒരു പുഞ്ചിരി ഉണ്ടാകും .. സന്തോഷമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര...
ജീവിത്തില്‍ സന്തോഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഹെല്‍സിങ്കിയിലേക്ക് വരു എന്നാണ് ഓരോ ഫിന്‍ലണ്ടുകാരനും ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്നത് . എങ്ങനെയാണ് സന്തോഷം അളക്കുന്നത് എന്ന ഒരു സംശയം തീർച്ചയായും നിങ്ങൾക്കുണ്ടാകാം ...ശരിയാണ് സന്തോഷം അളക്കല്‍ അല്‍പം ദുഷ്കരം തന്നെയാണ്
ഐക്യരാഷ്ട്രസഭയുടെ സസ്റ്റൈനബിള്‍ ഡെവലപ്പ്മെന്റ് സൊലുഷന്‍ ആളോഹരി വരുമാനം, സാമൂഹ്യപിന്തുണ, ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യസ്വാതന്ത്ര്യം, ഉദാരമനസ്കത, അഴിമതിവിരുദ്ധത..എന്നിങ്ങനെ ആറ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് സന്തോഷത്തിന്റെ അളവുകോല്‍ നിശ്ചയിച്ചത് . പൗരന്‍മാര്‍ സ്വന്തം ജീവിതത്തെ എങ്ങനെ കാണുന്നു എന്നതാണ് ഒന്നു മുതല്‍ പത്തുവരെയുള്ള സ്കോറില്‍ ആദ്യത്തേത് ... തുടര്‍ന്ന് മുന്‍പ് പറഞ്ഞ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ സ്വന്തം സ്കോറിനെ നിര്‍വചിച്ചാണ് സന്തോഷമുള്ള ജനതയെ കണ്ടെത്തുന്നത്
അഴിമതിയില്ലാത്ത സുതാര്യമായ ഭരണം ആണ് ഫിൻലൻഡിനെ സന്തോഷിപ്പിക്കുന്ന ഏറ്റവും മഹത്തായ കാര്യം.. സമത്വമാണ് മറ്റൊരു കാര്യം. ആണ്‍ പെണ്‍ വേര്‍ത്തിരിവില്ല, തൊഴിലാളി മുതലാളി വ്യത്യാസമില്ല. വിദ്യാഭ്യാസ രംഗത്തും, ക്ഷേമ പദ്ധതികളിലും തുല്യത.. കുട്ടികളെ വളർത്തുന്നതിൽ അമ്മമാരേക്കാൾ പങ്ക് അച്ഛന്മാർക്ക് ആണ് . പുരുഷന്മാര്‍ക്ക് ഒന്‍പതാഴ്ച വരെ പിതൃത്വ ലീവിന് അനുവാദമുണ്ട്. ഈ സമയത്ത് അവര്‍ക്ക് ശമ്പളത്തിന്‍റെ 70% ലഭിക്കും. അമ്മമാര്‍ക്കാവട്ടെ നാല് മാസമാണ് അവധി..ശിശുമരണ നിരക്ക് ഇവിടെ വളരെ കുറവ് ആണ്
ഓരോ കുഞ്ഞും ജനിക്കുമ്പോൾ ഒരു വർഷത്തേക്ക് ആവശ്യമായ കുഞ്ഞുടുപ്പുകളും മറ്റും അടങ്ങിയ ഒരു ബോക്സ് സൗജന്യമായി ലഭിക്കുന്നു. ഏഴു വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണം 'നവോള' എന്ന വ്യവസ്ഥയുടെ കയ്യിൽ ഭദ്രമായിരിക്കും. ഓരോ കുട്ടിക്കും പ്രത്യേകമായി ഒരു നേഴ്സ് ഉണ്ടായിരിക്കും. അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഇവരുടെ പരിശോധനയിലും നിരീക്ഷണത്തിലും ആയിരിക്കും
ഇവ കൂടാതെ മികച്ച ആരോഗ്യസംരക്ഷണ സംവിധാനം ഏറ്റവും മികച്ചതാണ് .ഏറ്റവും മികച്ച ചികില്‍സയും പെന്‍ഷനും പൗരന്‍മാര്‍ക്ക് സർക്കാർ ഉറപ്പ് വരുത്തുന്നു.
80 വയസുകാരനും 20 വയസുകാരനും ഒരേ ഉത്സാഹത്തോടെ പതിവായി നടക്കുകയോ ഓടുകയോ ചെയ്യുന്ന കാഴ്ച വളരെ സാധാരണമാണ്..അതിശൈത്യവും ഇരുട്ടും മഴയുമൊന്നും അവർക്ക് ഒരു പ്രശ്‌നമേയല്ല. കൊടുംതണുപ്പിലും അതിനു അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചു പുറത്തിറങ്ങാനും ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാനും ഉത്സാഹം കാണിക്കുന്നവരാണിവർ. കടുത്ത ശൈത്യകാലത്തും പുറത്തെ കാലാവസ്ഥയെ പഴിച്ചുകൊണ്ടു വീട്ടിൽ ഇരിക്കാതെ മഞ്ഞിൽ കളിക്കുന്ന കായിക വിനോദങ്ങളായ സ്കേറ്റിംഗ്, സ്‌കീയിങ്, സ്ലെഡിങ് എന്നിവയിൽ മുഴുകുന്നവരാണിവർ. ഇതിനെപ്പറ്റി ഇവരോട് ചോദിച്ചാൽ ഇവർക്ക് ഒന്നേ പറയാനുള്ളു.' മോശം കാലാവസ്ഥ എന്നൊന്നില്ല. കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത വേഷവിധാനമാണുള്ളത്
പ്രകൃതിയുമായി വളരെ അടുത്ത് കഴിയാൻ ഇഷ്ടപ്പെടുന്ന ഇവർ അവരുടെ താമസ സ്ഥലത്ത് ഒരു ചെടി എങ്കിലും വളർത്തുവാൻ ശ്രമിക്കാറുണ്ട്. പബ്ലിക് സ്ഥലങ്ങൾ വാടകയ്ക്ക് എടുത്തു വളരെ തുച്ഛമായ വിലയ്ക്ക് ഓരോരുത്തരുടെയും അഭിരുചിക്ക് അനുസൃതമായ കൃഷികൾ ചെയ്യാനല്ല സൗകര്യവും ഉണ്ട്. വേനൽക്കാലം വളരെ കുറച്ചേ ഉള്ളുവെങ്കിലും ഈ കാലമത്രയും ഉൾപ്രദേശങ്ങളിലുള്ള തങ്ങളുടെ വേനൽക്കാല വസതികളിൽ കുടുംബത്തോടൊപ്പം സമയം ചിലവഴികാണാന് ഇവർ ഇഷ്ടപ്പെടുന്നത്
മീൻപിടുത്തം, സൈക്ലിംഗ്, നീന്തൽ , ബെറി പിക്കിങ്, സോനാ ബാത്ത് എന്നിവയാണ് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങൾ. ദീർഘദൂര യാത്രകൾ ചെയ്തു കൂടാരങ്ങളിൽ താവളം അടിക്കുന്നതും ഇവരുടെ ഒരു വിനോദമാണ്.
വേനൽക്കാലമായാൽ അധികം ആളുകളും സഞ്ചരിക്കുന്നത് സൈക്കിളിലാണ് .. അന്തരീക്ഷമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് ഈ സൈക്കിൾ യാത്ര . മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ പൊതുസ്ഥലങ്ങളും റോഡുകളും വളരെ വൃത്തിയായി സൂക്ഷിക്കുന്നവരാണിവർ. മാലിന്യ സംസ്കരണം ഇവരുടെ സംസ്കാരവുമായി ഇഴുകി ചേർന്നിരിക്കുന്നു
എല്ലാ മേഖലകളിലും അച്ചടക്കം പുലർത്തുന്ന ഇവർ വാഹനങ്ങളിൽ സാധാരണയായി ഹോൺ അടിക്കാറില്ല. എല്ലാ വാഹനങ്ങളും നിയമങ്ങൾ പാലിച്ചുകൊണ്ടു റോഡുകളിൽ അച്ചടക്കത്തോടെയുള്ള ഡ്രൈവിംഗ് ആയതിനാൽ ഉച്ചത്തിലുള്ള ഹോണിന്റെ ആവശ്യമില്ല എന്നതാണ് സത്യം... കാൽനടക്കാർ വളരെയധികം ക്ഷമയോടുകൂടി പെഡസ്ട്രിയൻ പാത്തുകളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാറുള്ളു. അവരാണ് റോഡിലെ രാജാക്കന്മാർ. എല്ലാ വാഹനങ്ങളും അവർക്കു വേണ്ടി യാതൊരു മടിയുമില്ലാതെ നിർത്തികൊടുക്കുന്ന കാഴ്ച ഇവിടെ സാധാരണമാണ്
നഴ്സറികളിൽ വന്നു കുട്ടികളുമായി പാട്ടുപാടുകയും അവരുമായി നൃത്തം വയ്ക്കുകയും ചെയ്യുന്ന പോലീസിനെയും ഇവിടെ കാണാം
സഞ്ചാരികളെ സംബന്ധിച്ച് നോര്‍ത്തേണ്‍ ലൈറ്റ്സിന്‍റെ രാജ്യം എന്നൊരു സവിശേഷത കൂടി ഫിന്‍ലന്‍ഡിനുണ്ട്. രാത്രി ആകാശത്ത് ചുവപ്പും നീലയും പച്ചയും നിറങ്ങള്‍ മാറി മാറി തെളിയുന്ന ഈ അദ്ഭുത പ്രതിഭാസം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്
യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ വേനലാണോ ശീതകാലമാണോ എന്ന് നോക്കി വേണം പോവാന്‍. ശൈത്യകാലത്ത് -20 ഡിഗ്രി വരെയും, വേനൽക്കാലത്തു +21 ഡിഗ്രി വരെയുമാണ് താപനില. വേനല്‍ക്കാലത്ത് മൂന്നാലു മാസത്തേക്ക് സൂര്യന്‍ അസ്തമിക്കുകയേ ഇല്ല. അതുപോലെതന്നെ തണുപ്പു തുടങ്ങുമ്പോള്‍ രണ്ടു മൂന്നു മാസം സൂര്യന്‍റെ പൊടി പോലും കാണുകയുമില്ല
എസ് കെ പൊറ്റക്കാടിന്റെ 'പാതിരാ സൂര്യന്റെ നാട്ടിൽ' എന്ന പ്രശസ്തമായ കൃതിയിൽ ഈ നാടിനെ കുറിച്ചു വളരെ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ഈ ജനവിഭാഗത്തെ ഹരിശ്ചന്ദ്രന്മാരെന്നു വിശേഷിപ്പിച്ചിരുന്നു. അതെ പൊതുവെ മിതഭാഷികളാണെങ്കിലും വിശ്വസിക്കുവാൻ പറ്റുന്ന ജനവിഭാഗമാണിവർ. ഏതു കാര്യങ്ങളിലും വളരെ സത്യസന്ധമായ അഭിപ്രായം നമുക്ക് ഇവരിൽ നിന്നും പ്രതീക്ഷിക്കാം
https://www.facebook.com/Malayalivartha