Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

ഭീമമായ കറണ്ട് ചാർജ് അടക്കേണ്ടി വന്ന ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എഞ്ചിനീയർ ആവശ്യപ്പെട്ടത് 4 പൊറോട്ടയും 1 പ്ലേറ്റ് ബീഫും..ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുത്തു. ബില്ല് കണ്ട എഞ്ചിനീയർ ഞെട്ടി. 850/- രൂപ ബില്ല്...

19 JUNE 2020 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലില്‍ മുഖ്യന്റെ ഫ്ളക്സ് !എവിടെ ആറ്റുകാലമ്മ എവിടെ?പിണറായീടെ തല പിണറായീടെ ഫുള്‍ ഫിഗര്‍

സ്മൃതി ഇറാനിയ്ക്ക് അശ്ലീലം രാഹുലിന് വിലക്ക്  'മാപ്പ്' ബ്രാന്‍ഡില്‍ ബിജെപി. നിലവിളിയുമായി മോദികുട്ടികള്‍

ആ സ്ത്രീയുടെ കയ്യും പിടിച്ചാണ് അയ്യാള്‍ നടന്നത്. ആ സ്ത്രീയാണ് ഗുജറാത്തില്‍ വെള്ളമെത്തിക്കുന്നതിന് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നത്. ആ ..സ്ത്രീ .. ആ സ്ത്രീ...

കേരള ഗവര്‍ണറാണ്.. ഗവര്‍ണറേ കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ മാസായിരിക്കണം.

''ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാൻ താല്‍പര്യം'' റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്? എപ്പിസോഡ് വന്നപ്പോൾ ശ്രീവിദ്യയുടെ കൗണ്ടറിന് കയ്യടി

ഈ കഥയിലേ ലോജിക്ക് നിങ്ങൾ ചോദിക്കരുത് .. കേരളത്തിലെ ലെക്ഷോഭ ലക്ഷം കെ എസ് ഇ ബി ഉപഭോക്താക്കൾക്കും ഇത് തന്നെയാണ് അവസ്ഥ..ആ ലോജിക്ക് ഒട്ട് മനസിലാകുന്നില്ല..അനസ് കുഞ്ഞിപ്പള്ളിയുടെ ഈ കുഞ്ഞ് കഥ നിങ്ങളൊന്ന് കേൾക്കു..


ഭീമമായ കറണ്ട് ചാർജ് അടക്കേണ്ടി വന്ന ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എഞ്ചിനീയർ ആവശ്യപ്പെട്ടത് 4 പൊറോട്ടയും 1 പ്ലേറ്റ് ബീഫും.അങ്ങനെ ഉടമ തന്നെ അയാൾക്ക് നേരിട്ട് ഭക്ഷണം സപ്ലൈ ചെയ്തു. നാല് പൊറോട്ട ഓരോന്ന് വീതം നാല് തവണയായാണ് അയാൾ സപ്ലൈ ചെയ്തത്. അങ്ങനെ ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുത്തു. ബില്ല് കണ്ട എഞ്ചിനീയർ ഞെട്ടി. 850/- രൂപ ബില്ല്.
അയാൾ ഉടമയോട് ചോദ്യം ചെയ്തു. വില പ്രദർശിപ്പിച്ച ബോർഡിൽ ബീഫിന് 100/- രൂപയും പൊറോട്ടക്ക് പത്ത് രൂപയുമല്ലേ ഉള്ളൂ. അപ്പോ ആകെ 140 രൂപയല്ലേ ആകൂ. ഉടമ മറുപടി നൽകി .
"ഒരു പൊറോട്ട മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 10 രൂപ തന്നാൽ മതി. ഒരു ബീഫ് മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 100/- രൂപ മതി.
നിങ്ങൾ നാല് പൊറോട്ട കഴിച്ചു.
ആദ്യത്തെ പൊറോട്ടക്ക് 10/- രൂപ .
രണ്ടാമത്തെ പൊറോട്ടക്ക് 50/- രൂപ .
മൂന്നാമത്തെ പൊറോട്ടക്ക് 100/- രൂപ.
നാലാമത്തെ പൊറോട്ടക്ക് 200/- രൂപ.
ബീഫ് പൊറോട്ടൻ്റെ കൂടെ ആയതിനാൽ ബീഫിന് 200/- രൂപ."

എഞ്ചിനീയർ . " അതെന്ത് പരിപാടിയാ."

ഉടമ. "100 യൂണിറ്റ് വരെ 3.70 രൂപ. 200 യൂണിറ്റ് വരെ 6.40 രൂപ.250 യൂണിറ്റ് വരെ 7. 60 രൂപ എന്ന പരിപാടി ആകാമെങ്കിൽ എനിക്കും ഈ പരിപാടി ആകാം."

എഞ്ചിനീയർ."എന്നാലും 560 /- അല്ലേ ആവുള്ളൂ."

ഉടമ ." ഞാൻ ഒന്നിച്ച് തരാതെ നാല് തവണയായിട്ടല്ലേ കൊണ്ട് തന്നത് അതിന് 140 /- രൂപ."

എഞ്ചിനീയർ." ഞാൻ പറഞ്ഞോ നാലു തവണയായി തരാൻ. നിങ്ങൾക്ക് ഒന്നിച്ച് തന്നാൽ പോരേ? അതെന്നാ തോന്യാസമാ?"

ഉടമ." നിങ്ങൾ ഒരു മാസത്തെ ബില്ല് അപ്പോൾ തരാതെ യൂണിറ്റ് കൂട്ടാൻ രണ്ട് മാസത്തെ ബില്ല് ഒന്നിച്ച് തരാമെങ്കിൽ എനിക്ക് ഈ തോന്യാസവുമാകാം."

എഞ്ചിനീയർ." എന്നാലും 700/- രൂപ അല്ലേ ആ കുള്ളൂ. ബാക്കി 150 പിന്നെന്താ ?".

ഉടമ." നിങ്ങൾ സാധാരണയായി ഇവിടെ വന്ന് ഭക്ഷണം കഴിച്ചാൽ 100 രൂപയോ 150 രൂപയോ ആണ് ബില്ല് ആകാറുള്ളത്. ഇത്തവണ 700/- ആയില്ലേ. അതോണ്ട് 100/- രൂപ കൂടി അധികം അടക്കണം. അങ്ങനെ 800/- രൂപ."

ഇത്തവണ എഞ്ചിനീയർക്ക് സഹി കെട്ടു .ക്ഷമ നശിച്ചു. ശാന്തമാക്കി വെച്ച മനസ് കാറും കോളും നിറഞ്ഞ സമുദ്രം പോൽ പ്രക്ഷുബ്ധമായി. കണ്ണുകൾ ചുവന്നു. അയാൾ അലറി. " ഞാനെന്തിന് പിന്നേം 100/- രൂപ അധികം തരണം."

ഉടമ." സാധാരണ അടക്കാറുള്ള ബില്ലിൻ മേൽ പറഞ്ഞ എല്ലാ പരിപാടിയും ചെയ്ത് വെച്ച് കൂടിയ ബില്ലും തന്ന് സാധാരണ ബില്ലിനേക്കാളും തുക കൂടിയെന്നും പറഞ്ഞ് ഉപയോഗിക്കാത്ത കറണ്ടിൻമേൽ നിങ്ങൾക്ക് അഡീഷണൽ ഡെപ്പോസിറ്റ് ഈടാക്കാമെങ്കിൽ എനിക്ക് ഇതും ആകാം."

എഞ്ചിനീയർ കോപത്തോടെ . അപ്പോ ബാക്കി 50/- രൂപയോ?.

ഉടമ."അത് നിങ്ങൾ ഇത്രയും സമയം ഇവിടെ ചെലവഴിച്ചതിന് വാടക."

എഞ്ചിനീയർ." ഞാൻ കാശ് തന്ന് ഞാൻ ഭക്ഷണം കഴിക്കുമ്പോ ഞാൻ എന്തിന് വാടക തരണം ."

ഉടമ." ഞങ്ങൾ കാശ് തന്ന് ഞങ്ങളുടെ വീട്ടിൽ വെച്ച ഞങ്ങളുടെ മീറ്ററിന് നിങ്ങൾക്ക് വാടക വാങ്ങാമെങ്കിൽ എനിക്കും ഈ കാശ് വാങ്ങാം?"

എഞ്ചിനീയർ കാശ് കൊടുത്ത് ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോ ഓർത്തു .

'ശരിക്കും എന്തൊക്കെയോ അപാകതകൾ ഉണ്ടല്ലോ?'

ഇത് വായിച്ച നിങ്ങൾക്ക് എന്ത് തോന്നുന്നു?

(-അനസ് കുഞ്ഞിപ്പള്ളി- )

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 hour ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (1 hour ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (1 hour ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (1 hour ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (2 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (2 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (3 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (3 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (3 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (3 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (3 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (3 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (3 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (3 hours ago)

Malayali Vartha Recommends