പത്ത് വര്‍ഷത്തിന് ശേഷം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ അവസരം കിട്ടിയത് ആസ്വദിക്കുന്ന ക്യാപ്റ്റന്‍ കൂള്‍!

ക്യാപ്റ്റന്‍ കൂള്‍ എന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഷെയര്‍ ചെയ്യുന്ന പല വീഡിയോകളും വൈറലാകാറുണ്ട്.
ഇപ്പോഴിതാ ഇങ്ങനെ കൂള്‍ ആയി ഇരിക്കുന്നതിന്റെ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് താരം. ഒരു വെള്ളച്ചാട്ടത്തില്‍ ആസ്വദിച്ച് കുളിക്കുന്ന വിഡിയോയാണ് ഇത്തവണ താരം പങ്കുവെച്ചത്.
ജന്മസ്ഥലമായ റാഞ്ചിയിലെ ഒരു വെള്ളച്ചാട്ടത്തിന് താഴെ നിന്ന് ധോണി കുളിക്കുന്നതാണ് വിഡിയോ. വിഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ധോണിയുടെ വിഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പും ഉണ്ട്. 'തന്റെ ജന്മസ്ഥലമായ റാഞ്ചിയില്‍ മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. വേണമെന്ന് തോന്നുമ്പോഴൊക്കെ എനിക്ക് ഇത് സാധിക്കും.
പക്ഷേ ഒരു വെള്ളച്ചാട്ടത്തിനു കീഴില്‍ കുളിക്കുന്നത് പത്ത് വര്‍ഷത്തിന് ശേഷമാണ്. ചില നല്ല ഓര്‍മകള്‍ ഇത് തിരികെ കൊണ്ടുവന്നു. ഒപ്പം സൗജന്യമായി ഒരു ഹെഡ് മസാജും' ധോണി കുറിക്കുന്നു.
https://www.facebook.com/Malayalivartha


























