കാഷായവസ്ത്രത്തോടൊപ്പം 'ഗോള്‍ഡന്‍ ബാബ' അണിഞ്ഞിരുന്നത് 20 കിലോ സ്വര്‍ണ്ണം!

വീണ്ടും 'ഗോള്‍ഡന്‍ ബാബ' എത്തി മഹാകുംഭമേള ക്യാംപില്‍. 20 കിലോ സ്വര്‍ണ്ണം ആണ് ബാബയായി മാറിയ മുന്‍ വ്യവസായി അണിഞ്ഞിരുന്നത്.
ക്യാംപിലെത്തിയ ഓരോരുത്തരുടെയും കണ്ണ് കാഷായവസ്ത്രമണിഞ്ഞ് നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ സന്യാസിയുടെ മേല്‍ തന്നെ ആയിരുന്നു. സന്യാസി വരുന്നത് അറിയിക്കേണ്ട ആവശ്യമില്ലായിരുന്നു. ഓരോ അടിവെയ്ക്കുമ്പോഴും ശരീരത്തിലുള്ള ആഭരണങ്ങളുടെ കിലുക്കം കേള്‍ക്കാമായിരുന്നു.
ജുന അക്ക്ഹാര ആശ്രമത്തിന്റെ ഭാഗമാണ് സുധീഷ് മക്കാര്‍ എന്ന ഗോള്‍ഡന്‍ ബാബ. ഡല്‍ഹിയിലെ വ്യവസായിയായിരുന്ന സുധീഷ് മക്കാര്‍ 1975-ലാണ് സന്യാസമാര്‍ഗം സ്വീകരിച്ച് ജുന അക്താരയുടെ ഭാഗമാകുന്നത്.
സന്യാസം സ്വീകരിച്ചെങ്കിലും സ്വര്‍ണ്ണത്തോടുള്ള ഭ്രമം ബാബയ്ക്ക് കുറഞ്ഞില്ല. ഓരോ വര്‍ഷവും ഗോള്‍ഡന്‍ബാബയുടെ ദേഹത്ത് അണിയുന്ന ആഭരണങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. 2017-ല്‍ കുംഭമേളയ്ക്ക് എത്തിയപ്പോള്‍ 14.5 കിലോ സ്വര്‍ണ്ണമുണ്ടായിരുന്നത് 20 കിലോയായി വര്‍ധിച്ചിട്ടുണ്ട്.
ബാബയ്ക്ക് സ്വന്തമായി തനി തങ്കത്തില്‍ തീര്‍ത്ത ജാക്കറ്റും സ്വന്തമായിട്ടുണ്ട്. 21 മാലകളിലായി 21 ദൈവങ്ങളുടെ ലോകറ്റും അണിഞ്ഞാണ് നടപ്പ്. ഏകദേശം അഞ്ചര കോടിയുടെ സ്വര്‍ണ്ണമാണ് ബാബയുടെ ശരീരത്തില്‍ മാത്രമായിട്ടുള്ളത്.
ജനുവരി 15-നാണ് കുംഭമേള ആരംഭിക്കുന്നത്. അതിന് മുന്നോടിയായി ജുന അക്താരയുടെ ശിബിരം തുടങ്ങുന്നത് ചര്‍ച്ച ചെയ്യാന്‍ ഹരിദ്വാറില്‍ നിന്നും അലഹബാദില്‍ എത്തിയതാണ് ബാബ.
https://www.facebook.com/Malayalivartha


























