ആരാധകര്‍ മണ്‍ചോറുണ്ണുന്നു 2.0-യുടെ വിജയത്തിനായി !

ആരാധകര്‍ക്ക് രജനികാന്തിനോടുള്ള ആരാധന ഇന്ത്യന്‍ സിനിമാലോകത്തിന് പുത്തരിയല്ല. സൂപ്പര്‍സ്റ്റാറിന്റെ സിനിമ ഇറങ്ങുന്നതിന് മുമ്പ് പാലഭിഷേകവും പ്രത്യേകപ്രാര്‍ഥനകളും തിയറ്ററിന് മുന്നിലുള്ള വാദ്യമേളവുമെല്ലാം പതിവ് കാഴ്ചകളാണ്.
2.0-ന്റെ വിജയത്തിനായി പതിവ് പരിപാടികളെല്ലാം തന്നെയുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചയാണ് മധുരയില്‍ നിന്നും വരുന്നത്. രജനിയുടെ ആയുരാരോഗ്യത്തിനും സിനിമയുടെ വിജയത്തിനുമായി മണ്‍ചോര്‍ കഴിച്ചാണ് ആരാധകര്‍ സ്‌നേഹം പ്രകടിപ്പിച്ചത്. വെറുംനിലത്ത് ചോറ് ഇട്ട് വാരി കഴിക്കുന്ന ചടങ്ങാണ് മണ്‍ചോറൂണ്.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയും 2.0യ്ക്കാണ്. അക്ഷയ്കുമാര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തില്‍ നിന്നും ഷാജോണും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ 450 തിയറ്ററുകളിലാണ് ഇന്ന് ശങ്കര്‍- രജനി ചിത്രം 2.0 പ്രദര്‍ശിപ്പിക്കുന്നത്. 2-ഡിയിലും 3-ഡിയിലും ചിത്രം എത്തുന്നുണ്ട്.
ഏറെനാളായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹിന്ദിയില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ ചിത്രം വിതരണത്തിനെത്തിക്കും. എമി ജാക്‌സനാണ് നായിക. നീരവ് ഷാ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയിലും മികച്ച ടീമാണ് അണിനിരന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























