തനിക്ക് ഭക്ഷണമായി കിട്ടിയ പക്ഷിയുടെ ജീവന്‍ രക്ഷിക്കുവാന്‍ ശ്രമിക്കുകയായിരുന്നോ ആ പോളാര്‍ ബിയര്‍ അതോ...

ജര്‍മനിയിലെ ഒരു മൃഗശാലയില്‍ നിന്നു പകര്‍ത്തിയ ഹൃദയസ്പര്‍ശിയായ വീഡിയോ രംഗങ്ങളില്‍ സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നു.
ഭക്ഷണമായി വെള്ളത്തിലേക്ക് ഇട്ടു നല്‍കിയ പക്ഷിയുടെ ജീവന്‍ പോളാര്‍ ബിയര്‍ രക്ഷിക്കുവാന്‍ ശ്രമിക്കുന്നു എന്നാണ് എല്ലാവരും വിചാരിക്കുന്നത്.
വെള്ളത്തില്‍ വീണു കിടക്കുന്ന പക്ഷിയെ തന്റെ കരങ്ങള്‍ക്കൊണ്ട് എടുത്ത് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുകയും അതിനു ശേഷം കോണ്‍ക്രീറ്റിനു മുകളില്‍ പോളാര്‍ ബിയര്‍ അതിനെ എടുത്ത് വയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്.
എന്നാല്‍ ചലനമറ്റ ഈ പക്ഷിയെ കരടി വീണ്ടും വെള്ളത്തിലേക്ക് ഇടുന്നതും വീഡിയോയില്‍ കാണാം.
സമീപത്തുണ്ടായിരുന്നവരിലൊള്‍ പകര്‍ത്തിയ ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























