സ്‌കൂളിനകത്ത് പശുക്കള്‍, പുറത്ത് വിദ്യാര്‍ത്ഥികള്‍!

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ജില്ലയിലെ ഭഡിവാര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ സ്‌കൂള്‍ ഗേറ്റിനു പുറത്തിരുന്നാണ് പഠിക്കുന്നത്. കാരണം മറ്റൊന്നുമല്ല, സ്‌കൂളിനകം നിറയെ പശുക്കളാണ്.
തെരുവില്‍ അലഞ്ഞു നടന്ന നൂറിലധികം കന്നുകാലികളെയാണ് കര്‍ഷകര്‍ ഈ സ്‌കൂളിനുള്ളില്‍ കൊണ്ടുവന്ന് കെട്ടിയിരിക്കുന്നത്.
സ്‌കൂളിലെത്തിയപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിച്ചെന്ന് പ്രിന്‍സിപ്പാള്‍ കമലേഷ് പറയുന്നു.
സ്‌കൂള്‍ ഗേറ്റ് പൂട്ടി പുറത്ത് വടികളുമായികര്‍ഷകര്‍ കാവലിരിക്കുകയാണെന്നും കമലേഷ് കൂട്ടിച്ചേര്‍ക്കുന്നു.
നാല്‍പതിലധികം കുട്ടികളാണ് പുറത്തുള്ളത്. ഗേറ്റ് തുറന്ന് അകത്ത് കടക്കാന്‍ ആരെയും അനുവദിക്കാതെ ഗ്രാമീണര്‍ പുറത്ത് കാവലിരിക്കുകയാണ്.
ഗ്രാമവാസികളുടെ കാര്‍ഷികവിളകള്‍ പശുക്കള്‍ തിന്നുനശിപ്പിച്ചതിനാണ് ഈ പ്രതികാരം.
കന്നുകാലികളെ സ്‌കൂളില്‍ കെട്ടിയിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നുെവന്ന് ഗ്രാമവാസികള്‍ പറയുന്നു.
സ്‌കൂളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ഗ്രാമീണര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























