ന്യൂജെന്‍ വിദ്യാര്‍ത്ഥികളുടെ ജനുസ്സിലുള്ള ഒരു അധ്യാപകന്‍, ക്ലാസ് റൂമില്‍ കുട്ടികളെ സാക്ഷിയാക്കി ചുവട് വച്ച് പാഠം പറഞ്ഞുകൊടുക്കുന്ന അദ്ധ്യാപകന്‍!

ഇക്കഴിഞ്ഞ ശിശുദിനത്തിന് കുഞ്ഞുങ്ങള്‍ക്ക് നെഹ്‌റുവിന്റെ ജീവിതം ഓട്ടന്‍തുള്ളലായി അവതരിപ്പിച്ച് സോഷ്യല്‍ ലോകത്തിന്റെ മനസ് പിടിച്ചുപറ്റിയ അധ്യാപികയെ കണ്ടിരുന്നു. അതു പോലെ വൈറലാവുകയാണ് ഈ അധ്യാപകനും.
ജഗതിയുടെ പഴയ ക്ലാസ്‌റൂം കോമഡിയെ അനുസ്മരിപ്പിക്കും വിധം എല്ലാവരുടെയും മനസ് കവര്‍ന്നിരിക്കുകയാണ് ഇദ്ദേഹം. അധ്യാപകരായാല്‍ ഇങ്ങനെ വേണം എന്ന തലക്കെട്ടോടെ വിഡിയോയ്ക്ക് എല്ലാവരും ലൈക്ക് നല്‍കുകയാണ്.
വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടയില്‍ പാട്ടുപാടുകയും അതിനൊത്ത് ചുവട് വയ്ക്കുകയും ചെയ്യുകയാണ് ഇദ്ദേഹം. താരകപ്പെണ്ണാളേ.. എന്ന ഗാനത്തിനാണ് ഈ അധ്യാപകന്‍ ക്ലാസ് റൂമില്‍ കുട്ടികളെ സാക്ഷിയാക്കി ചുവട് വച്ചത്.
സാറിന്റെ ചുവടുകള്‍ കണ്ടതോടെ വിദ്യാര്‍ഥികളും ആവേശത്തിലായി. അവര്‍ ഡെസ്‌ക്കിലടിച്ചും ഏറ്റുപാടിയും ക്ലാസ് ഗംഭീരമാക്കി. ഏത് സാഹചര്യത്തില്‍ എവിടെ പകര്‍ത്തിയതാണ് വിഡിയോ എന്നത് വ്യക്തമല്ല.
എങ്കിലും ഈ ചുവടുകള്‍ ഗംഭീരമാണെന്നും വിദ്യാര്‍ഥികളുടെ നല്ല സുഹൃത്തായി മാറുന്ന അധ്യാപകര്‍ക്ക് ഇദ്ദേഹം മാതൃകയാണെന്നുമാണ് ലഭിക്കുന്ന കമന്റുകള്‍. വിഡിയോ കാണാം.
https://www.facebook.com/Malayalivartha


























