പൊടിപൊടിച്ച കച്ചവടം...പാത്രം തവിടുപൊടി! കൗതുകം ലേശം കൂടുതലാണെന്ന് കാഴ്ചക്കാര്‍!

ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത് വില്‍പ്പന നടന്നു കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് എല്ലാവരും. ചാനല്‍ ഷോകളില്‍ ചുറ്റിക കൊണ്ട് അടിച്ചാല്‍ പോലും പൊട്ടാത്ത മൊബൈല്‍ ഫോണിന്റേയും, വാഹനം കയറ്റിയിറക്കിയാലും പോറല്‍ പോലും വരാത്ത ഉല്‍പ്പന്നങ്ങളുടെയുമൊക്കെ പരസ്യ വിഡിയോകള്‍ ഒട്ടേറെ വരാറുണ്ട്.
അത്തരത്തില്‍ ഒരു പ്ലാസ്റ്റിക്ക് പാത്രം വില്‍ക്കാന്‍ നോക്കിയാലോ? അത്തരത്തില്‍ അബദ്ധം പറ്റുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
അന്യസംസ്ഥാനത്തൊഴിലാളിയുടെ ഒരു ചെറിയ പരീക്ഷണമാണ് നൈസായിട്ട് പാളിയത്. പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെത്തിയ ഇയാള്‍ ഇതിന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു.
ശക്തിയായി ഇരു പാത്രങ്ങളും ഒന്നിലേറെ തവണ കൂട്ടിയിടിച്ചാണ് വിശ്വാസം സ്വന്തമാക്കാന്‍ നോക്കിയത്. എന്നാല്‍ മൂന്നാമത്തെ അടിക്ക് തന്നെ പാത്രം തവിടുപൊടിയായി.
ഇതോടെ കച്ചവടക്കാരും വല്ലാത്ത അവസ്ഥയിലായി. ക്ഷമിക്കണം കൗതുകം ലേശം കൂടുതലാണ് എന്ന കമന്റോടെ വിഡിയോ സോഷ്യല്‍ ലോകത്ത് പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha


























