താന്‍ വിവാഹിതനായെന്ന് 'ആദ്യം' അറിയിച്ചത് വീട്ടുകാരെ!

ടിക് ടിക് വിഡിയോകള്‍ തരംഗമായതോടെ സത്യമേത് മിഥ്യയേത് എന്ന് വേര്‍തിരിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് സോഷ്യല്‍ലോകം.
സത്യമാണെന്ന് കരുതി വിശ്വസിച്ച് ചിലതിനോടൊക്കെ ശക്തമായ ആത്മരോഷം പ്രകടിപ്പിച്ചതിനു ശേഷമാവും അറിയുന്നത് അത് ടിക്ടോക് വീഡിയോയ്ക്കായി ചെയ്ത ഒരു തമാശ മാത്രമായിരുന്നെന്ന്!
ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്ന ഒരു വീഡിയോ, വീട്ടുകാര്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഒരു പെണ്‍കുട്ടിയെ താലിചാര്‍ത്തി വീടിനു മുന്നില്‍ കൊണ്ടുവന്നിട്ട്, അമ്മൂമ്മേ... ഞാന്‍ പെണ്ണു കെട്ടി എന്ന് മുത്തശ്ശിയെ അറിയിക്കുന്ന ചെറുമകന്റെ വീഡിയോയാണ്.
മകന്‍ വിവാഹം ചെയ്ത് കൊണ്ടുവരുന്ന പെണ്‍കുട്ടിയെ അമ്മ വിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റുന്നുമുണ്ട്. എന്താ ഇവിടെ സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ടുനില്‍ക്കുന്ന മുത്തശ്ശിയോട് താന്‍ വിവാഹിതനായെന്ന് പറയുമ്പോള്‍ അമ്മൂമ്മ കൊച്ചുമകനെ ആശ്ലേഷിക്കുന്നതായാണ് വിഡിയോയില്‍ കാണുന്നത്.
അതിസാധാരണമായ ഒരു കാര്യം എന്ന മട്ടില്‍ വീട്ടുകാര്‍ പ്രതികരിച്ചതിനാല്‍, മകന് ഒരു പ്രണയബന്ധമുണ്ടെന്ന കാര്യമെങ്കിലും വീട്ടുകാര്‍ക്ക് നേരത്തേ അറിവുണ്ടായിരിക്കാനാണ് സാധ്യത. അന്നേ ദിവസം വിവാഹം കഴിച്ച് കൂട്ടിക്കൊണ്ടുവരാനിരിക്കയാണ് എന്ന വിവരം മാത്രമാവും അവര്‍ അറിയാതിരുന്നത്!
https://www.facebook.com/Malayalivartha


























