മൃഗങ്ങളെയും കൂട്ടി പ്രാര്‍ഥിക്കാന്‍ പോകുന്ന സ്പാനിഷ് ആചാരം

പ്രാര്‍ത്ഥിക്കാനും അനുഗ്രഹം നേടാനും നമ്മള്‍ ആരാധനാലയങ്ങളില്‍ പോകാറുണ്ട്. വീട്ടിലുള്ളവരേയും കൂടെ കൂട്ടാന്‍ നാമൊക്കെ ശ്രമിക്കാറുമുണ്ട്.
സ്‌പെയിനില്‍ അന്തോണീസ് പുണ്യാളന്റെ തിരുനാളിന് പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ കൂടെ കൊണ്ടു പോകുന്നത് വളര്‍ത്തുമൃഗങ്ങളേയാണ്. പുണ്യജലം വീഴ്ത്തി ഇവയേയും ശുദ്ധീകരിക്കും.
രസകരമാണീ ആചാരം. പ്രാര്‍ത്ഥിക്കാന്‍ വളര്‍ത്തുമൃഗങ്ങളേയും ഒപ്പം കൂട്ടുന്നു. മനുഷ്യരുടെ ആരോഗ്യം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും , വിശുദ്ധജലം തളിച്ചാല്‍ ദൈവത്തിന്റെ കരുതലും കാവലും വളര്‍ത്തുമൃഗങ്ങള്‍ക്കും ലഭിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
വളര്‍ത്തുനായകളേയും പൂച്ചകളേയും കൂടാതെ മുയല്‍, ആമ, ഇഗ്വാന എന്നിവയെ വരെ പള്ളിയില്‍ കൊണ്ടുവരും. അതിനു ശേഷം വിശ്വാസികള്‍ ആ ദിവസത്തിനായി പ്രത്യേകമായി ഉണ്ടാക്കിയ ബ്രെഡ്, ക്യൂ നിന്ന് വാങ്ങും. ഓരോരുത്തര്‍ക്കും മൂന്ന് ബ്രെഡ്ഡില്‍ കൂടുതല്‍ നല്‍കില്ല.
ഇവയിലൊന്ന് വര്‍ഷം മുഴുവന്‍ ഒരു നാണയത്തിനൊപ്പം വീട്ടില്‍ സൂക്ഷിച്ചുവയ്ക്കും. ഇപ്രകാരം ചെയ്താല്‍ ആരോഗ്യം, ജോലിസുരക്ഷ എന്നിവ ഉറപ്പാകും എന്നാണവരുടെ വിശ്വാസം.
https://www.facebook.com/Malayalivartha


























